Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Districte News

Kannur

ചോ​ക്ലേ​റ്റ് വി​പ​ണി കു​തി​ക്കു​ന്പോ​ഴും കൊ​ക്കോ ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​ർ​ക്കാ​ലം

പ​യ്യാ​വൂ​ർ: രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട വ്യ​വ​സാ​യ​മാ​യ ചോ​ക്ലേ​റ്റ് മേ​ഖ​ല​യു​ടെ അ​ടി​ത്ത​റ​യാ​യ കൊ​ക്കോ​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് കൊ​ക്കോ കൃ​ഷി​യി​ലേ​ർ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് ഇ​ത് ക​ണ്ണീ​ർ​ക്കാ​ലം. കാ​ലാ​വ​സ്ഥ​വ്യ​തി​യാ​നം, വി​ല​യി​ലെ അ​നി​ശ്ചി​ത​ത്വം, രോ​ഗ​ബാ​ധ, വി​പ​ണി സം​വി​ധാ​ന​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യാ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ കൃ​ഷി​യി​ൽ നി​ന്നും പി​ന്തി​രി​യു​ന്ന അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ൽ കൊ​ട്ടി​യൂ​ർ മു​ത​ൽ ഉ​ദ​യ​ഗി​രി വ​രെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ല​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രാ​ണ് മു​ഖ്യ​വി​ള​യാ​യും ഇ​ട​വി​ള​യാ​യും കൊ​ക്കോ കൃ​ഷി ചെ​യ്യു​ന്ന​ത്. രോ​ഗ​ബാ​ധ​യാ​ണ് പ്ര​ധാ​ന​മാ​യും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. കൊ​ക്കോ ചെ​ടി​ക​ളു​ടെ താ​യ്ത്ത​ടി​യി​ൽ ചീ​ക്കു രോ​ഗം പി​ടി​പെ​ട്ട് കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ക്കു​ന്നു​ണ്ട്.

ചീ​ക്കു രോ​ഗം പി​ടി​ക്കു​ന്ന​തോ​ടെ ഇ​ല പൊ​ഴി​ഞ്ഞു ചെ​ടി ഉ​ണ​ങ്ങി​ന​ശി​ക്കും. തു​ട​ർ​ച്ച​യാ​യ മ​ഴ​യും രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​ണ്. ബ്ലാ​ക്ക് പോ​ഡ് രോ​ഗം, കോ​ക്കോ സ്വോ​ള​ൻ ഷൂ​ട്ട് വൈ​റ​സ് പോ​ലു​ള്ള രോ​ഗ​ങ്ങ​ളും കൊ​ക്കോ കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ള​ർ​ത്തു​ന്നു​ണ്ട്.

കാ​ല​വ​ർ​ഷ​ത്തി​ൽ കൊ​ക്കോ കാ​യ്ച്ചെ​ങ്കി​ലും പാ​ക​മെ​ത്തു​ന്ന​തി​നു മു​ന്പ് ത​ന്നെ വ്യാ​പ​ക​മാ​യി കൊ​ഴി​ഞ്ഞു വീ​ണു ന​ശി​ച്ചു. ചി​ല​യി​ട​ത്ത് മ​ഹാ​ളി രോ​ഗം വ്യാ​പി​ച്ച​തും ഉ​ത്പാ​ദ​നം കു​റ​യാ​നി​ട​യാ​ക്കി. വി​ല​യി​ടി​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കി​ലോ​യ്ക്കു 170 രൂ​പ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്നി​ട​ത്ത് ഇ​ത്ത​വ​ണ ക​ർ​ഷ​ക​ർ​ക്ക് 85 രൂ​പ​മാ​ത്ര​മാ​ണ് കി​ട്ടു​ന്ന​ത്. രാ​സ​വ​ളം, ജൈ​വ​വ​ളം എ​ന്നി​വ​യു​ടെ വി​ല​ക്ക​യ​റ്റ​വും ഉ​യ​ർ​ന്ന കൂ​ലി​യു​മാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന മ​റ്റൊ​രു വെ​ല്ലു​വി​ളി.

രോ​ഗ​ബാ​ധ ത​ട​യാ​ൻ കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​ണ​മെ​ന്ന ആ​വ​ശ്യം ക​ർ​ഷ​ക​രി​ൽ ശ​ക്ത​മാ​ണ്. കൂ​ടാ​തെ ചെ​ടി​ക​ൾ ന​ശി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ക, പു​തു​താ​യി കൃ​ഷി ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും ബ​ന്ധ​പ്പെ​ട്ട​വ​ർ ചെ​യ്യ​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

District News

ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള; തൃ​ശൂ​ർ ഈ​സ്റ്റ് മു​ന്നി​ൽ

കു​ന്നം​കു​ളം: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ മൂ​ന്നാം​ദി​നം മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്പോ​ൾ തൃ​ശൂ​ർ ഈ​സ്റ്റ് ഉ​പ​ജി​ല്ല​യു​ടെ തി​രി​ച്ചു​വ​ര​വ്.

13 സ്വ​ർ​ണ​വും 12 വെ​ള്ളി​യും ഒ​ന്പ​തു വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 129 പോ​യി​ന്‍റു​ക​ൾ നേ​ടി തൃ​ശൂ​ർ ഈ​സ്റ്റ് ഉ​പ​ജി​ല്ല ഒ​ന്നാം​സ്ഥാ​ന​ത്താ​ണ്. ഒ​ന്പ​തു സ്വ​ർ​ണ​വും 14 വെ​ള്ളി​യും 11 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 116 പോ​യി​ന്‍റു​ക​ളു​മാ​യി ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല ര​ണ്ടാം​സ്ഥാ​ന​ത്തും 86 പോ​യി​ന്‍റു​ക​ളു​മാ​യി കു​ന്നം​കു​ളം ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. 73 പോ​യി​ന്‍റു​ക​ളു​മാ​യി തൃ​ശൂ​ർ വെ​സ്റ്റ് ഉ​പ​ജി​ല്ല നാ​ലാം സ്ഥാ​ന​ത്തും 70 പോ​യി​ന്‍റു​ക​ളു​മാ​യി വ​ല​പ്പാ​ട് ഉ​പ​ജി​ല്ല അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ്.

ആ​ദ്യ ര​ണ്ടു​ദി​ന​ങ്ങ​ളി​ലും നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല​യാ​യി​രു​ന്നു ഒ​ന്നാ​മ​ത്. കാ​യി​ക​മേ​ള ഇ​ന്നു സ​മാ​പി​ക്കും.

District News

മ​ഴ​യി​ലും കാ​റ്റി​ലും കനത്തനാ​ശ​ം

മാ​ള: ഇ​ന്ന​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും അ​ഷ്ട​മി​ച്ചി​റ, പു​ത്ത​ൻ​ചി​റ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ നാ​ശം. പു​ത്ത​ൻ​ചി​റ പാ​റ​മേ​ൽ തൃ​ക്കോ​വി​ൽ ക്ഷേ​ത്ര​ത്തി​നു തെ​ക്കു​വ​ശം ട്രാ​ൻ​സ്ഫോ​ർ​മ​റി​നുസ​മീ​പം ഇ​ല​ക്ട്രി​ക് ക​മ്പി​യി​ലേ​ക്ക് പ​ന വീ​ണ് ഏ​ഴു വൈ​ദ്യു​ത തൂ​ണു​ക​ൾ ഒ​ടി​ഞ്ഞു. ഇ​വി​ടെ വൈ​ദ്യു​തി ബ​ന്ധം ഇ​തു​വ​രെ​യും പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. വാ​ർ​ഡ് മെ​മ്പ​ർ പി.​സി. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന മു​റി​ച്ചു​മാ​റ്റി.

പി​ണ്ടാ​ണി​ക്കു​ന്നി​ൽ പു​തി​യേ​ട​ത്ത് ജി​ഷ ബേ​ബി​യു​ടെ പ​റ​മ്പി​ലെ പ്ലാ​വ് കി​ണ​റി​ലേ​ക്കു മ​റി​ഞ്ഞു​വീ​ണു. അ​ഷ്ട​മി​ച്ചി​റ മേ​ഖ​ല​യി​ലും തെ​ങ്ങ് ഉ​ൾ​പ്പെ​ടെ മ​റിഞ്ഞു​വീ​ണ് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

District News

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​ഗോ​ള​സം​ഗ​മം; പ​താ​ക​പ്ര​യാ​ണ​ത്തി​നു സ്വീ​ക​ര​ണം ന​ല്‍​കി

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഗോ​ള സം​ഗ​മ​ത്തോ​ട​നു​ബ ന്ധി​ച്ച് റോ​മി​ലെ അ​ന്ത​ര്‍​ദേ​ശീ​യ സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ ഉ​യ​ര്‍​ത്താ​നു​ള്ള പ​താ​ക​യു​ടെ പ്ര​യാ​ണ​ത്തി​ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് ഹൗ​സി​ല്‍ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ല്‍​കി.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ല്‍​നി​ന്ന് പ​താ​ക ബി​ഷ​പ് ഏ​റ്റു​വാ​ങ്ങി. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് ഊ​ക്ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍, രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ജു മ​ഞ്ഞ​പ്ര​ക്കാ​ര​ന്‍, ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ആ​ന്‍റ​ണി, ട്ര​ഷ​റ​ര്‍ ആ​ന്‍റ​ണി തൊ​മ്മാ​ന, ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി പ​ത്രോ​സ് വ​ട​ക്കും​ഞ്ചേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ​ഫ് തെ​ക്കൂ​ട​ന്‍, ഡേ​വി​സ് തെ​ക്കി​നി​യ​ത്ത്, റീ​ന ഫ്രാ​ന്‍​സി​സ്, പി​ആ​ര്‍​ഒ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, സാ​ബു കൂ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന 52 രാ​ജ്യ​ങ്ങ​ളി​ലൂ​ടെ പ്ര​യാ​ണം ചെ​യ്താ​ണ് പ​താ​ക ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ല്‍ പ്ര​യാ​ണം ചെ​യ്യു​ന്ന പ​താ​ക 19 ന് ​റോ​മി​ലെ​ത്തും. ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ ങ്ങ​ളി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 200 പ്ര​തി​നി​ധി​ക​ള്‍ അ​ന്ത​ര്‍​ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലും വി​വി​ധ രൂ​പ​ത​ക​ളി​ല്‍​നി​ന്നു​ള്ള ബി​ഷ​പ്പു​മാ​രും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ത​ല​വ​ന്‍ പോ​പ്പ് ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ സ​ന്ദേ​ശം ന​ല്‍​കും.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ല്‍​നി​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, രൂ​പ​ത പ്ര​സി​ഡ​ന്‍റ്് ഡേ​വി​സ് ഊ​ക്ക​ന്‍, ട്ര​ഷ​റ​ര്‍ ആ​ന്‍റ​ണി തൊ​മ്മാ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

District News

കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും

കൊ​ര​ട്ടി: ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി ഒ​രു നാ​ടി​ന്‍റെ വി​ശ്വാ​സ​വും ഐ​ക്യ​വും സം​ഗ​മി​ക്കു​ന്ന കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും.17, 18 തീ​യ​തി​ക​ളി​ൽ എ​ട്ടാ​മി​ട​വും 24, 25 തീ​യ​തി​ക​ളി​ൽ പ​തി​ന​ഞ്ചാ​മി​ട​വും ആ​ഘോ​ഷി​ക്കും.
മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന തി​രു​നാ​ളി​ൽ ദ​ർ​ശ​ന​പു​ണ്യം തേ​ടി നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പ​തി​നാ​യി​ര​ങ്ങ​ളെ​ത്തും. ഭ​ക്ത​ജ​ന​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ദേ​വാ​ല​യ​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും പൂ​വ​ൻ​കാ​യ വെ​ഞ്ച​രി​പ്പും ന​ട​ക്കും. ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ഒ​ൻ​പ​തി​ന് ല​ത്തീ​ൻ റീ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ​ഫ് ഓ​ലി​പ്പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 10.30ന് ​ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ അ​ർ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​യും 1.30ന് ​ഇം​ഗ്ലീ​ഷി​ലും മൂ​ന്നി​ന് സു​റി​യാ​നി​യി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. വൈ​കീ​ട്ട് 5.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​നി​ഖി​ൽ പ​ള്ളി​പ്പാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം. രാ​ത്രി 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 11ന് ​പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം മ​ദ്ബ​ഹ​യി​ൽ​നി​ന്ന് കൊ​ര​ട്ടി​മു​ത്തി​യു​ടെ അ​ത്ഭു​ത​രൂ​പം ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് വ​ണ​ങ്ങു​ന്ന​തി​നാ​യി എ​ഴു​ന്ന​ള്ളി​ച്ചു പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്. വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​കും. രാ​വി​ലെ ഏ​ഴി​നും 8.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ടോ​ണി ക​ല്ലം​പ​റ​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കും. 1.30ന് ​ത​മി​ഴി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.

വൈ​കീ​ട്ട് 2.30ന് ​ഫാ. ജാ​ക്സ​ൺ മാ​ട​ശേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള നാ​ല​ങ്ങാ​ടി ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണം. വൈ​കീ​ട്ട് 4.30നും ​ആ​റി​നും രാ​ത്രി 9.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. രാ​ത്രി 11ന് ​അ​ത്ഭു​ത​രൂ​പം അ​ൾ​ത്താ​ര​യി​ലേ​ക്ക് ക​യ​റ്റി​വ​യ്ക്കു​ന്ന​തോ​ടെ പ്ര​ധാ​ന തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്കു സ​മാ​പ​ന​മാ​കും.

12 മു​ത​ൽ 16 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30, ഏ​ഴ്, ഒ​മ്പ​ത്, 10.30, ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന്, അ​ഞ്ച് എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് ആ​റി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷ​ണ​ത്തി​നു ശേ​ഷം ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും.
12 മു​ത​ൽ 16 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ല 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കു​ട്ടി​ക​ൾ​ക്ക് ചോ​റൂ​ട്ടി​നും എ​ഴു​ത്തി​നി​രു ത്തി​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. 16ന് ​കു​ഞ്ഞി​പൈ​ത​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

District News

യൂ​ണി​വേ​ഴ്‌​സി​റ്റി സി​സ്റ്റ​ത്തി​ൽ പൊ​ളി​ച്ചെ​ഴു​ത്ത് ആ​വ​ശ്യ​മാ​യി വ​രും മ​ന്ത്രി റോ​ജി എം.​ജോ​ൺ

ഗു​രു​വാ​യൂ​ർ: ​സം​സ്ഥാ​നം വി​ദ്യ​ഭ്യാ​സ രം​ഗ​ത്ത് ഒ​ന്നാ​മ​താ​ണ് എ​ന്നു പ​റ​യു​മ്പോ​ഴും വി​ദേ​ശ​ത്തു നി​ന്നോ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നോ ഒ​രു വി​ദ്യാ​ർ​ഥി​പോ​ലും കേ​ര​ള​ത്തി​ലെ ഒ​രു യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ലും പ​ഠ​ന​ത്തി​നാ​യി എ​ത്തു​ന്നി​ല്ലെ​ന്നും ന​മ്മു​ടെ കു​ട്ടി​ക​ൾ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വി​ദേ​ശ​ത്തേ​ക്കും വി​ദ്യ​ഭ്യാ​സ​ത്തി​നാ​യി പോ​കു​ന്ന​താ​യും ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ മ​ന്ത്രി റോ​ജി എം.​ജോ​ൺ ഗു​രു​വാ​യൂ​രി​ൽ പ​റ​ഞ്ഞു.​ ഗു​രു​വാ​യൂ​ർ എ​ൽ​എ​ഫ് കോ​ള​ജി​ൽ ന​ട​ന്ന ലി​റ്റി​ൽ ഫ്ല​വ​ർ എ​ജ്യു​ക്കേ​ഷ​ണ​ൽ കോ​ൺ​ക്ലേ​വ് 2026 ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​

ന​മ്മു​ടെ സി​സ്റ്റ​ത്തി​ൽ എ​ന്തോ പാ​ളി​ച്ച​യു​ണ്ട്.​എ​വി​ടെ​യോ പ​രാ​ജ​യ​പെ​ട്ടി​ട്ടു​ണ്ട്.​സ്വ​യം വി​മ​ർ​ശ​നാ​ത്മ​ക​മാ​യാ​ണ് ഇ​ത് പ​റ​യു​ന്ന​ത്.​ യൂ​ണി​വേ​ഴ്സി​റ്റി സി​സ്റ്റ​ത്തി​ൽ പൊ​ളി​ച്ചെ​ഴു​ത്ത് ആ​വ​ശ്യ​മാ​യി​വ​രും.​ പു​തി​യ നാ​ലു വ​ർ​ഷ ബി​രു​ദ സ​മ്പ്ര​ദാ​യം തു​ട​രു​ന്ന​തോ​ടൊ​പ്പം, മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞ് ബി​രു​ദം അ​വ​സാ​നി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ടു വ​ർ​ഷ​ത്തെ പി​ജി ചെ​യ്യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.​

കോ​ള​ജി​ൽ പു​തി​യ​താ​യി തു​ട​ങ്ങി​യ ബോ​ട്ട​ണി, ഇം​ഗ്ലീ​ഷ്, സു​വോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ് റി​സ​ർ​ച്ച് കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ർ സി​ഫോ​ൺ​സി മ​രി​യ അ​ധ്യ​ക്ഷ​യാ​യി.​ എ​ൻ.​കെ.​അ​ക്ബ​ർ എം​എ​ൽ​എ, ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ രം​ഗ​ത്തെ വി​ദ​ഗ്ദ്ധ പ്ര​തി​ഭ​ക​ളാ​യ പ്ര​ഫ.​ഡോ.​സാ​ബു തോ​മ​സ്, പ്രഫ.​ഡോ.​ അ​ച്യു​ത ശ​ങ്ക​ർ, ഡോ.​ ഗി​രീ​ഷ്കു​മാ​ർ, ടി.​ജെ.​മാ​ർ​ട്ടി​ൻ, മീ​ര രാ​ജീ​വ​ൻ, എ​ൽ​എ​ഫ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ സി.​ജെ.​ബി​ൻ​സി, ഡോ.​സി​ത്താ​ര കെ.​ ഉ​റു​മ്പി​ൽ, ഡോ.​ ജ​സ്‌​റ്റി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ദേവാലയങ്ങളിൽ തിരുനാൾ ആഘോഷങ്ങൾ

ത​ല​ക്കോ​ട്ടു​ക​ര പ​ള്ളി​യി​ൽ

ത​ല​ക്കോ​ട്ടു​ക​ര: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​ള്ളി തി​രു​നാ​ൾ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​ക്ല​മ​ന്‍റ് വാ​ഴ​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. 18നു ​തി​രു​നാ​ൾ​ദി​നം വ​രെ ദി​വ​സ​വും രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 6.30നും 9.30 ​നും ദി​വ്യ​ബ​ലി. 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഊ​ട്ടു​നേ​ർ​ച്ച ആ​ശീ​ർ​വാ​ദം, ഊ​ട്ടു​നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​എ​ഫ്. ബെ​ന്നി, ക​ൺ​വീ​ന​ർ​മാ​രാ​യ ജെ​യ്സ​ൺ കൊ​ള്ള​ന്നൂ​ർ, റെ​നി ജോ​സ്, ജോ​യ് കെ. ​ദേ​വ​സി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

 

ഒ​രു​മ​ന​യൂ​ർ പള്ളിയിൽ

ചാ​വ​ക്കാ​ട്:​ ഒ​രു​മ​ന​യൂ​ർ ചെ​റുപു​ഷ്പം പ​ള്ളി​യി​ലെ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെയും തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കും. തി​രു​നാ​ൾ ദീ​പാ​ല​ങ്കാ​രം ഇ​ന്ന ലെ ​ഫാ. ​ഏ​ബി​ൾ ചി​റ​മ​ൽ സ്വി​ച്ച് ഓ​ൺ ചെ​യ്തു.
ഇ​ന്നു രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, അ​മ്പ്, വ​ള, എ​ഴു​ന്ന​ള്ളി​പ്പ്. വൈ​കി​ട്ട് 6.30 ന് ​വെ​സ്പ​ര, പ്ര​സു​ദേ​ന്തി വാ​ഴ്ച്ച, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു വെ​യ്ക്ക​ൽ മെ​ഗാ ബാ​ൻഡ്. നാ​ളെ രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. കാ​ർ​മി​ക​ൻ ഫാ. ​പ്രി​ജോവ് ​വ​ട​ക്കേ​ത്ത​ല. ഫാ. ​ലി​ജോ ചി​റ്റി​ല​പ്പ​ള്ളി സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ഴു​ന്ന​ള്ളി​പ്പ് സ​മാ​പ​നം, വ​ർ​ണ മ​ഴ.

വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ കു​ള​പ്പു​റം, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​ജെ. ചാ​ക്കോ, കൈ​ക്കാ​ര​ന്മാ​രാ​യ ഇ.​വി. ജോ​യ്, ഇ.​കെ. റൈ​ജു, ബോ​ബി സേ​വി​യ​ർ, ക​ൺ​വീ​ന​ർ​മാ​രാ​യ ജീ​ജു ആ​ളൂ​ർ, ഷെ​ലി​നോ​വ് എ​ബ്ര​ഹാം, ഇ.കെ.ജോ​സ്, ഇ.​എഫ്. ജോ​ഷി, സെ​ബി പൗ​ലോ​സ്, എ.​കെ. തോ​മ​സ്, സി.​കെ. തോ​മ​സ്, ജി​ന്‍റോ പൂ​ത്തൂ​ർ, ഇ.​സി. ഫ്രാ​ൻ​സി​സ് നേ​തൃ​ത്വം ന​ൽ​കും.

 

അ​രി​മ്പൂ​ർ പ​ള്ളി തി​രു​നാ​ൾ

അ​രി​മ്പൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യിൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രുനാ​ൾ ഇന്നും നാളെയും ആ​ഘോ​ഷി​ക്കും. പ​ള്ളി പ്ര​ദ​ക്ഷ​ിണ വ​ഴി കു​ടകൊ​ണ്ട് വി​താ​നം ഒ​രു​ക്കി. പ​ള്ളി​മ​ന്ദി​ര​വും ദീ​പാ​ല​ങ്കൃ​ത​മാ​ക്കി. ഇന്നു വൈ​കി​ട്ട് 5.30 ന് ​തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കു​ശേ​ഷം കൂ​ടു​തു​റ​ക്ക​ൽ ച​ട​ങ്ങ് ന​ട​ക്കും. തു​ട​ർ​ന്ന് രൂ​പം എ​ഴു​ന്ന​ള്ളി​യ്ക്കും. 11 ന് ​പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 5.30 നും ​ഏ​ഴി​നും 8.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ന​ട​ക്കും. വൈ​കി​ട്ട് നാ​ലി​ന് കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, വ​ർ​ണ്ണ​മ​ഴ, എ​ട്ടി​ന് കു​ന്ന​ത്ത​ങ്ങാ​ടി കൂ​ട്ടാ​യ്മ​യു​ടെ വ​ള എ​ഴു​ന്ന​ള്ളി​പ്പ്, ബാ​ൻ​ഡ് വാ​ദ്യ​വും. 12 മു​ത​ൽ എ​ട്ടാ​മി​ടം വ​രെ വൈ​കീ​ട്ട് 5. 30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. 18ന് ​എ​ട്ടാ​മി​ടം തി​രു​നാ​ൾ.

 

 

വെ​ള്ളാ​രം​പാ​ടം പ​ള്ളി​യി​ൽ

മു​പ്ലി​യം: വെ​ള്ളാ​രം​പാ​ടം ലി​റ്റി​ൽ ഫ്ല​വ​ർ ഇ​ട​വ​ക പ​ള്ളി​യി​ലെ വിശുദ്ധ​കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വിശുദ്ധ ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇന്നും നാളെയും ആ​ഘോ​ഷി​ക്കും. ഇന്നു രാ​വി​ലെ അ​മ്പെ​ഴു​ന്ന​ള്ളി​പ്പ്, മു​ടി​വച്ച് വാ​ഴ​ൽ എ​ന്നിവ ന​ട​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന കു​ർ​ബാ​ന​യ്ക്കും രൂ​പം എ​ഴു​ന്ന​ള്ളി​പ്പി​നും ഫാ.​ജോ​സ​ഫ് സ​ണ്ണി മ​ണ്ട​ക​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പും, വൈ​കി​ട്ട് അ​മ്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും. രാ​ത്രി​യി​ൽ ബാ​ന്‍റ് വാ​ദ്യ​വും നൃ​ത്താ​വി​ഷ്കാ​ര​വും ന​ട​ക്കും. ​

ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഫാ. ജി​ന്‍റേ​ഷ് മാ​ളി​യേ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.​ പത്രസ​മ്മേ​ള​ന​ത്തി​ൽ പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ പ​ത്രോ​സ് അ​മ​ര​ത്തു​പ​റ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

 

വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന പ​ള്ളി തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും
വ​ട​ക്കാ​ഞ്ചേ​രി: സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ 186-ാം ദ​ർ​ശ​ന​തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്ന് രാ​വി​ലെ ആറിനും, 6.45 ​നും വിശുദ്ധ ​കു​ർ​ബാ​ന​ക​ൾ. വൈ​കീ​ട്ട് 4.30 ന് ​നേ​ർ​ച്ച ഊ​ട്ട് വെ​ഞ്ചരി​പ്പ്, വി.​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ എ​ന്നീ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ​ മു​ഖ്യകാ​ർ​മി​ക​നാ​കും.​ വൈ​കീ​ട്ട് 6.30 ന് ​വിശുദ്ധ ​കു​ർ​ബാ​ന, രാ​ത്രി 7.30 ന് ​കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പ്.

തി​രു​നാ​ൾ ദി​നമായ നാ​ളെ രാ​വി​ലെ ആറിനും, ഏഴി​നും, എട്ടിനും, ഒന്പതി​നും വിശുദ്ധ ​കു​ർ​ബാ​ന​ക​ൾ. 10.30ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഫാ.​ ജോ​ബ് വ​ട​ക്ക​ൻ മു​ഖ്യ കാ​ർ​മി​ക​നാ​കും. ഫാ. ​ജ​സ്റ്റി​ൻ പൂ​ഴി​ക്കു​ന്നേ​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.​ വൈ​കീ​ട്ട് നാലിന് ​വിശുദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന് ​മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള തി​രു​ക​ർ​മ​ങ്ങ​ൾ. ച​ട​ങ്ങു​ക​ൾ​ക്ക് ഫൊ​റോ​ന​ വി​കാ​രി ഫാ. ​വ​ർഗീ​സ് ത​ര​ക​ൻ, അ​സി.​വി​കാ​രി ഫാ. ​ആ​ൽ​വി​ൻ​ അ​ക്ക​ര​പ​ട്ട്യ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും

 

 

District News

ആ​ദി​ത്യ​ന്‍റെ വെ​ള്ളി​ക്ക് സ്വ​ർ​ണ​ത്തി​ള​ക്കം

പാ​ല​ക്കാ​ട്: കാ​ലി​ൽ ഷൂ​സി​ല്ലെ​ങ്കി​ലും മ​ന​സി​ൽ വി​ജ​യ​ത്തി​ന്‍റെ കു​തി​പ്പു​ണ്ടാ​യി​രു​ന്നു. പ​രി​മി​തി​ക​ളെ തോ​ൽ​പ്പി​ച്ച് ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​പ്പോ​ൾ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സീ​നി​യ​ർ വി​ഭാ​ഗം ഹൈ​ജം​പി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി താ​ര​മാ​യ​ത് ജി​എ​ച്ച്എ​സ്എ​സ് വെ​ള്ളി​നേ​ഴി​യി​ലെ എ. ​ആ​ദി​ത്യ​നാ​ണ്.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് 1.72 മീ​റ്റ​റാ​ണ് ആ​ദി​ത്യ​ൻ ചാ​ടി​യ​ത്. ഒ​ന്നാം​സ്ഥാ​നം ല​ഭി​ച്ച മ​ത്സ​രാ​ർ​ഥി ഫൈ​ന​ലി​ൽ ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ 1.72 മീ​റ്റ​ർ ചാ​ടി. ആ​ദി​ത്യ​ൻ ര​ണ്ടാം​അ​വ​സ​ര​ത്തി​ലാ​ണ് 1.72 മീ​റ്റ​ർ ചാ​ടി​യ​ത്. അ​തി​നാ​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി.

ക​ന​ത്ത ചൂ​ടി​ലും പൊ​ള്ളു​ന്ന ഗ്രൗ​ണ്ടി​ൽ ഷൂ ​പോ​ലു​മി​ല്ലാ​തെ​യാ​യി​രു​ന്നു ആ​ദി​ത്യ​ന്‍റെ മ​ത്സ​രം. വി​ജ​യം ഉ​റ​പ്പി​ച്ചു​ള്ള ഓ​രോ ചാ​ട്ട​ത്തി​ലും ആ ​ക​ണ്ണു​ക​ളി​ൽ ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ക​ടു​ത്ത മ​ത്സ​ര​മാ​ണ് സീ​നി​യ​ർ വി​ഭാ​ഗം ഹൈ​ജം​പ് മ​ത്സ​ര​ത്തി​ൽ ന​ട​ന്ന​ത്.

സ്കൂ​ളി​ലെ യു​പി വി​ഭാ​ഗം കാ​യി​കാ​ധ്യാ​പ​ക​നാ​യ ഷാ​ഹു​ലി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. ബേ​ക്ക​റി ജീ​വ​ന​ക്കാ​രാ​യ സു​നി​ൽ​കു​മാ​റി​ന്‍റെ​യും ഷൈ​ല​ജ​യു​ടെ​യും മ​ക​നാ​ണ്.
അ​ഞ്ജ​ന​യാ​ണ് സ​ഹോ​ദ​രി. ത​ന്‍റെ അ​വ​സാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ല​ഭി​ച്ച വെ​ള്ളി​മെ​ഡ​ലി​ന് സ്വ​ർ​ണ​ത്തേ​ക്കാ​ൾ തി​ള​ക്ക​മു​ണ്ടെ​ന്ന് തെ​ളി​യി​ച്ചാ​ണ് ആ​ദി​ത്യ​ൻ മൈ​താ​നം വി​ട്ട​ത്.

District News

ജാ​വ​ലി​നി​ൽ മെ​ഡ​ൽ നേ​ടാ​ൻ അ​ജ്മ​ലി​ന് ഒ​രു കൈ ​ധാ​രാ​ളം

പാ​ല​ക്കാ​ട്: ജാ​വ​ലി​ൻ എ​റി​യു​ന്ന​ത് ഒ​രു കൈ ​കൊ​ണ്ടാ​ണെ​ങ്കി​ലും കൂ​ടു​ത​ൽ ദൂ​രം ക​ണ്ടെ​ത്തു​ന്ന​തി​നും ഓ​ട്ട​ത്തി​ന് വേ​ഗ​ത ല​ഭി​ക്കു​ന്ന​തി​നും ഇ​രു​കൈ​ക​ളും ഒ​രേ​താ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം. എ​ന്നാ​ൽ പ്ര​ഭാ​പു​രം മ​റി​യു​മ്മ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ജ്മ​ൽ റ​ഹ്്മാ​ന് മെ​ഡ​ൽ എ​ത്തി​പ്പി​ടി​ക്കാ​ൻ ഒ​രു കൈ ​ധാ​രാ​ളം.

പ​രി​ക്കി​ന്‍റെ വേ​ദ​ന​യി​ലും ത​ള​രാ​ത്ത പോ​രാ​ട്ട​വീ​ര്യ​വു​മാ​യി മ​ത്സ​ര​ക്ക​ള​ത്തി​ലെ​ത്തി എ​റി​ഞ്ഞു​വീ​ഴ്ത്തി​യ​ത് വെ​ള്ളി​മെ​ഡ​ൽ. കൊ​ല്ല​ത്ത് ന​ട​ന്ന ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്പോ​ഴാ​ണ് ബാ​ല​ൻ​സ് തെ​റ്റി വീ​ണ് ഇ​ട​തു​കൈ​മു​ട്ടി​ന് പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ക്കേ​ണ്ടി​വ​ന്ന​താ​ണ് പ​രി​ക്കേ​ൽ​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ജ്മ​ലി​ന്‍റെ പ​രി​ശീ​ല​ക​ൻ കെ. ​യൂ​സ​ഫും സ​ഹ​പ​രി​ശീ​ല​ക​ൻ കെ.​പി. ശ​ര​തും പ​റ​ഞ്ഞു. എ​ങ്കി​ലും കൊ​ല്ല​ത്ത് 44 മീ​റ്റ​ർ ജാ​വ​ലി​ൻ എ​റി​ഞ്ഞ് നാ​ലാം​സ്ഥാ​നം നേ​ടി.

പ​രി​ക്കേ​റ്റെ​ങ്കി​ലും ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ മ​ത്സ​രി​ക്കാ​തി​രി​ക്കാ​ൻ അ​ജ്മ​ലി​ന് മ​ന​സു​വ​ന്നി​ല്ല. ത​ന്‍റെ വ്യ​ക്തി​ഗ​ത മി​ക​ച്ച ദൂ​ര​മാ​യ 44.88 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് ര​ണ്ടാം​സ്ഥാ​നം നേ​ടി​യ​ത്. ഷോ​ട്ട്പു​ട്ട് മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​കു​മെ​ന്ന ഭ​യ​ത്താ​ൽ അ​ജ്മ​ൽ പി​ന്മാ​റി. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​നി​യ​ർ അ​ത‌്‌​ല​റ്റി​ക് മീ​റ്റി​ൽ സം​സ്ഥാ​ന​ത്ത് മൂ​ന്നാം​സ്ഥാ​നം നേ​ടി​യി​രു​ന്നു. ഈ ​വ​ർ​ഷം ജി​ല്ല​യി​ൽ ഒ​ന്നാം​സ്ഥാ​നം ല​ഭി​ച്ചു. മു​ജീ​ബ് റ​ഹ്്മാ​ൻ-​ബി​യു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഷ​ഹ്ന റ​ഹ്മാ​ൻ, ഷ​ഫ്ന റ​ഹ്മാ​ൻ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

District News

മൂ​ന്നാം​വ​ർ​ഷ​വും ജാ​വ​ലി​നി​ൽ സ്വ​ർ​ണ​മ​ണി​ഞ്ഞ് അ​ഭി​ഷേ​ക്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ജി​ല്ല​യ്ക്കു​വേ​ണ്ടി തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​ത​വ​ണ​യും സ്വ​ർ​ണം നേ​ടാ​നൊ​രു​ങ്ങി അ​ഭി​ഷേ​ക്.
സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ജാ​വ​ലി​നി​ലാ​ണ് ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​വ​ർ​ഷ​വും വാ​ണി​യം​കു​ളം ടി​ആ​ർ​കെ എ​ച്ച്എ​സ്എ​സി​ലെ പി.​എ​സ്. അ​ഭി​ഷേ​ക് സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്.

സം​സ്ഥാ​ന​ത്തും ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും അ​ഭി​ഷേ​കി​നാ​യി​രു​ന്നു സ്വ​ർ​ണം. ഇ​ത്ത​വ​ണ 54 മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക് ജാ​വ​ലി​ൻ പാ​യി​ച്ചാ​ണ് എ​തി​രാ​ളി​ക​ളെ അ​ഭി​ഷേ​ക് ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യ​ത്. ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ലും സം​സ്ഥാ​ന​ത​ല​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ജാ​വ​ലി​നി​ൽ ചാ​ന്പ്യ​നാ​ണ് അ​ഭി​ഷേ​ക്.

ആ​ദ്യം ഷോ​ട്ട്പു​ട്ട് ക​രി​യ​റാ​യി തു​ട​ങ്ങി​യെ​ങ്കി​ലും ജാ​വ​ലി​നാ​ണ് ത​ന്‍റെ ഇ​ന​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​തി​ലേ​ക്ക് ചു​വ​ടു​മാ​റ്റു​ക​യാ​യി​രു​ന്നു.

സ്കൂ​ളി​ലെ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​നാ​യ കെ. ​അ​ര​വി​ന്ദാ​ണ് പ​രി​ശീ​ല​ക​ൻ. മാ​യ​ന്നൂ​ർ ചി​റ​ങ്ക​ര സ്വ​ദേ​ശി​യും വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യു​മാ​യ പി.​എം. സു​നി​ലി​ന്‍റെ​യും ഒ. ​ശാ​രി​ക​യു​ടെ​യും മ​ക​നാ​ണ് അ​ഭി​ഷേ​ക്. സ​ഹോ​ദ​രി അ​ലീ​ന.

District News

പ്ര​കൃ​തി​ക്ഷോ​ഭം അ​ട്ട​പ്പാ​ടി​യി​ൽ എ​ൺ​പ​തി​ല​ധി​കം വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ

അ​ഗ​ളി: ക​ഴി​ഞ്ഞ​ദി​വ​സം അ​ട്ട​പ്പാ​ടി​യി​ൽ ത​ക​ർ​ത്തു പെ​യ്ത പേ​മാ​രി​യി​ൽ എ​ൺ​പ​തോ​ളം വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ളു​ണ്ടാ​യ​താ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ മു​പ്പ​തും ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ന്പ​തും വീ​ടു​ക​ളി​ലാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

കൂ​ടു​ത​ൽ വീ​ടു​ക​ളു​ടെ​യും പി​ൻ​ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ടും മ​ണ്ണി​ടി​ഞ്ഞും നി​ര​വ​ധി ക​ൾ​വ​ർ​ട്ടു​ക​ൾ ത​ക​രു​ക​യും ഓ​ട​ക​ൾ മൂ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡി​ലെ മ​ണ്ണും മ​റ്റു ത​ട​സ​ങ്ങ​ളും നീ​ക്കി.

ശി​ർ​വാ​ണി​പ്പു​ഴ​ക്ക് കു​റു​കെ നൂ​റേ​ക്ക​റി​ലേ​ക്കു​ള്ള പാ​ല​ത്തി​ലെ ത​ട​സ​ങ്ങ​ൾ മാ​റ്റി വാ​ഹ​ന ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. ഷോ​ള​യൂ​രി​ൽ ഡ​ക്ക​യ്യ​ൻ കോ​ള​നി​യും മ​രു​ത​ൻ​ചാ​ള ഊ​രും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ജി ജോ​സ​ഫ് പ​റ​ഞ്ഞു.

ഊ​രു​വാ​സി​ക​ൾ​ക്ക് ഷോ​ള​യൂ​ർ ജം​ഗ്ഷ​നി​ലെ​ത്താ​ൻ പ​ത്തു​കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട വേ​ണം. റോ​ഡും ഉ​ന്ന​തി​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ജി​ല്ലാ- ബ്ലോ​ക്ക്- ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും, റ​വ​ന്യൂ- കെ​എ​സ്ഇ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ക്കാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​ണ്ട്.

District News

ക​ട​പ്പാ​റ, ത​ളി​ക​ക്ക​ല്ല് വ​ന​മേ​ഖ​ല​യി​ൽ ശു​ചീ​ക​ര​ണ​വു​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ്

വ​ട​ക്ക​ഞ്ചേ​രി:​വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ​ക​ട​പ്പാ​റ, ത​ളി​ക​ക്ക​ല്ല് വ​ന​മേ​ഖ​ല​യി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്‌​തു.

വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​ദീ​പ്‌, എ​സ്ടി​ഒ ച​ന്ദ്ര​കാ​ന്ത്, സി​വി​ൽ ഡി​ഫ​ൻ​സ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഒ. ​ര​മേ​ഷ്, ഒ. ​ശ്രീ​ജി​ത്ത്‌, പോ​സ്റ്റ്‌ വാ​ർ​ഡ​ൻ എ​ൻ.​എ​സ്. ഫാ​രി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണം.

District News

പഞ്ചഗുസ്തി കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

പാ​ല​ക്കാ​ട്: കാ​ശ്മീ​രി​ൽ ന​ട​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ താ​ര​ങ്ങ​ൾ​ക്ക് ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ്വീ​ക​ര​ണം ന​ൽ​കി.

ജി​ല്ലാ ആം ​റ​സ്‌​ലിം​ഗ് അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ പ​വ​ർ ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

പെ​ൺ​കു​ട്ടി​ക​ളു​ടെ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റ​ണ്ണ​ർ​അ​പ്പാ​യ ടീ​മം​ഗ​ങ്ങ​ളെ ആ​ർ​പി​എ​ഫ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഗി​രീ​ഷ് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
പ​വ​ർ ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ സ്പോ​ർ​ട്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​ശീ​യ റ​ഫ​റി എം.​ഡി. റാ​ഫേ​ൽ, എം. ​സു​ബൈ​ർ, സൗ​മ്യ തൃ​ശൂ​ർ, സി​ദ്ദി​ഖ് ഇ​രു​പ്പ​ശേ​രി, ഷെ​റീ​ഫ് പാ​ല​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ് നേ​ട്ട​വു​മാ​യി കാ​രു​ണ്യ സ​ർ​വ​ക​ലാ​ശാ​ല

കോ​യ​മ്പ​ത്തൂ​ർ: ലോ​ക അ​ധ്യാ​പ​ക ദി​ന​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യി വ​മ്പ​ൻ ആ​ദ​ര​മൊ​രു​ക്കി കോ​യ​മ്പ​ത്തൂ​ർ കാ​രു​ണ്യ സ​ർ​വ​ക​ലാ​ശാ​ല വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ (യു​കെ) ഇ​ടം​നേ​ടി. 7,000 വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​മി​ച്ച് അ​ണി​നി​ര​ന്നാ​ണ് ഈ ​ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഇ​തോ​ടൊ​പ്പം പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ പ്ര​ശം​സാ കാ​ർ​ഡു​ക​ളി​ൽ 60 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഒ​പ്പു​വ​ച്ച് അ​ധ്യാ​പ​ക​രോ​ടു​ള്ള ത​ങ്ങ​ളു​ടെ സ്നേ​ഹ​വും ആ​ദ​ര​വും പ്ര​ക​ടി​പ്പി​ച്ചു.​

വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ് ചാ​ർ​ട്ടേ​ഡ് ഓ​ഫീ​സ​ർ അ​ങ്കി​ത ഷാ ​കാ​രു​ണ്യ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ​ക്ക് റെ​ക്കോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ മി​ക​ച്ച അ​ടി​ത്ത​റ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ജ​യ​മെ​ന്നും നാ​ൽ​പ​താം വാ​ർ​ഷി​ക​ത്തി​ൽ തേ​ടി​യെ​ത്തി​യ അം​ഗീ​കാ​രം മി​ക​ച്ച​താ​ണെ​ന്നും ചാ​ൻ​സ​ല​റും സ്ഥാ​പ​ക​നു​മാ​യ ഡോ. ​പോ​ൾ ദി​ന​ക​ര​ൻ പ​റ​ഞ്ഞു. കാ​രു​ണ്യ സ​ർ​വ​ക​ലാ​ശാ​ല, റോ​ട്ട​റാ​ക്ട് ക്ല​ബ്ബ്, എ​ൻ​എ​സ്എ​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

District News

ന​ഞ്ചി​യ​മ്മ​യെ സ​ന്ദ​ർ​ശി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ


അ​ഗ​ളി: രാ​മ​പു​രം മാ​ർ ആ​ഗ​സ്തി​നോ​സ് കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം​എ​സ്ഡ​ബ്ല്യു, ബി​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഗ​ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഗ്രാ​മി​ക പ​ഞ്ച​ദി​ന സ​ഹ​വാ​സ ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ഗാ​യി​ക ന​ഞ്ചി​യ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചു. ന​ഞ്ചി​യ​മ്മ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സം​വ​ദി​ച്ചു.

ആ​ദി​വാ​സി ക​ല​യും സം​സ്കാ​ര​വും സം​ഗീ​താ​നു​ഭ​വ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ ന​ഞ്ചി​യ​മ്മ​യി​ൽ നി​ന്ന് നേ​രി​ട്ട് മ​ന​സി​ലാ​ക്കി. ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​ന്ദ​ർ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​യി.

District News

മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം: പൊ​റ്റ​ശേ​രി സ്കൂ​ൾ ഓ​വ​റോ​ൾ ജേ​താ​ക്ക​ൾ

കാ​ഞ്ഞി​ര​പ്പു​ഴ: പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും മു​ണ്ട​ക്കു​ന്ന് ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വ​ന്‍റ് യു​പി സ്കൂ​ളി​ലു​മാ​യി ന​ട​ന്ന മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം സ​മാ​പി​ച്ചു.

ഓ​വ​റോ​ൾ പോ​യി​ന്‍റ് നി​ല​യി​ൽ 876 പോ​യി​ന്‍റ് നേ​ടി​യ പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാ​മ​തെ​ത്തി. 667 പോ​യി​ന്‍റോ​ടെ ശ​ബ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ള്ളി​ക്കു​റു​പ്പ് ര​ണ്ടാം സ്ഥാ​ന​വും 585 പോ​യി​ന്‍റു​മാ​യി ഗ​വ. ഓ​റി​യ​ന്‍റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട​ത്ത​നാ​ട്ടു​ക​ര മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​വി​ധ മേ​ള​ക​ളി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളെ അ​നു​മോ​ദി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി. ​അ​ബൂ​ബ​ക്ക​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

സ​മാ​പ​ന​സ​മ്മേ​ള​നം അ​ഡ്വ. പ്രേം​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

District News

വ​ല്ലാ​ത്ത പൊ​ല്ലാ​പ്പാ​യി വാ​ന​ര​ശ​ല്യം

അ​ഗ​ളി: കൃ​ഷി​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു മു​ന്നോ​ട്ടു​വ​ന്ന ന​വ​ക​ർ​ഷ​ക​നെ വ​ര​വേ​റ്റ​ത് കൊ​ടി​യ ന​ഷ്ടം. താ​വ​ളം കൂ​ക്കം​പാ​ള​യ​ത്തെ ഷാ​ജി കു​മാ​റി​നാ​ണ് വാ​ന​ര​ശ​ല്യ​ത്തി​ൽ കു​ടു​ങ്ങി ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യ​ത്. ആ​യി​ര​ത്തോ​ളം ക​പ്പ​യും മ​റ്റു പ​ച്ച​ക്ക​റി​ക​ളു​മാ​ണ് കു​ര​ങ്ങു​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്.

സം​ര​ക്ഷ​ണ​വ​ല​യം തീ​ർ​ത്ത് ക​ഷ്ട​പ്പെ​ട്ടു ന​ട്ടു​ന​ന​ച്ചു വ​ള​ർ​ത്തി​യ കൃ​ഷി​ക​ൾ ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ക്ക​പ്പെ​ടു​മ്പോ​ഴാ​ണ് കാ​ർ​ഷി​ക​രം​ഗ​ത്തു​നി​ന്ന് ക​ർ​ഷ​ക​ർ പി​ന്മാ​റു​ന്ന​ത്.​
വ​ന്യ​മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളു​മെ​ല്ലാം ക​ർ​ഷ​ക​ന് അ​പ​ക​ട​കാ​രി​ക​ളാ​ണെ​ങ്കി​ലും ഏ​റ്റ​വും നാ​ശ​കാ​രി​യാ​കു​ന്ന​ത് കു​ര​ങ്ങു​ക​ളാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. എ​ല്ലാ​ത​രം കൃ​ഷി​ക​ളും കു​ര​ങ്ങു​ക​ൾ ത​ല്ലി ത​ക​ർ​ക്കു​ന്നു​എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

തേ​ങ്ങ പോ​ലും പ​റി​ക്കാ​നാ​കാ​ത്ത തെ​ങ്ങി​ൻ​തോ​ട്ടം അ​ട്ട​പ്പാ​ടി​യി​ലു​ണ്ട്. ഏ​ലം, ഇ​ഞ്ചി തു​ട​ങ്ങി​യ കൃ​ഷി​ക​ൾ കീ​റി​ന​ശി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ട​യ്ക്ക, ജാ​തി, കൊ​ക്കോ, കാ​പ്പി തു​ട​ങ്ങി എ​ല്ലാ​ത്ത​രം കാ​യ​വ​ർ​ഗ​ങ്ങ​ളും കു​ര​ങ്ങു​ക​ൾ വ്യാ​പ​ക​മാ​യി പ​റി​ച്ചു ന​ശി​പ്പി​ക്കു​ന്നു.

മ​ര​ത്തി​ലൂ​ടെ ഊ​ർ​ന്നി​റ​ങ്ങി​യാ​ണ് കു​രു​മു​ള​ക് ചെ​ടി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. ഒ​രു​ത​ര​ത്തി​ലു​ള്ള പ​ച്ച​ക്ക​റി​ക​ളും വ​ള​രാ​ൻ അ​നു​വ​ദി​ക്കി​ല്ല. വീ​ടു​ക​യ​റി​യു​ള്ള അ​ക്ര​മ​വും കു​ര​ങ്ങു​ക​ൾ പ​തി​വാ​ക്കി​യി​ട്ടു​ണ്ട്. വീ​ടി​നു മു​ക​ളി​ൽ ക​യ​റി ഓ​ട് ഇ​ള​ക്കി എ​റി​ഞ്ഞും വീ​ടി​നു​ള്ളി​ൽ ഭ​ക്ഷ​ണ​പാ​ത്ര​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും വ​ലി​ച്ചെ​റി​ഞ്ഞും ഹോ​സു​ക​ൾ ക​ടി​ച്ചു പൊ​ട്ടി​ച്ചും നാ​ശം വി​ത​യ്ക്കു​ന്നു.

പ്രാ​യ​മാ​യ​വ​രെ​യും കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും ആ​ക്ര​മി​ക്കു​ന്ന സ്വ​ഭാ​വ​വും കു​ര​ങ്ങു​ക​ൾ​ക്കു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലൊ​ന്നും എ​ത്തി​പ്പെ​ടാ​ത്ത എ​ല്ലാ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ഇ​പ്പോ​ൾ കു​ര​ങ്ങു​ക​ൾ എ​ത്തി​ക്ക​ഴി​ഞ്ഞു. വ​ന്യ​മൃ​ഗ​ശ​ല്യം നി​മി​ത്തം ബ​ഹു​ഭൂ​രി​പ​ക്ഷം​പേ​രും അ​ട്ട​പ്പാ​ടി​യി​ൽ കൃ​ഷി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

District News

ലോ​ക കാ​ഴ്ച ദി​നാ​ച​ര​ണം അ​റി​വു​പ​ക​ർ​ന്ന് വാ​ക്ക​ത്ത​ണും ഫ്ലാ​ഷ് മോ​ബും

പാ​ല​ക്കാ​ട്: ലോ​ക കാ​ഴ്ച​ദി​നം 2026 ന്‍റെ ഭാ​ഗ​മാ​യി നേ​ത്രാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും ഒ​ഴി​വാ​ക്കാ​വു​ന്ന അ​ന്ധ​ത ത​ട​യു​ന്ന​തി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും പാ​ല​ക്കാ​ട് ട്രി​നി​റ്റി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ക​ണ്ണാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ വാ​ക്ക​ത്ത​ണും ഫ്ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള പൊ​ലി​സി​ന്‍റെ തൂ​ഫാ​ൻ, പാ​ല​ക്കാ​ട് പി​എം​ജി സ്കൂ​ൾ, മോ​യ​ൻ എ​ച്ച്എ​സ്എ​സ്, ക​ണ്ണാ​ടി ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വ​യു​ടെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കി​ര​ണ്‍ വാ​ക്ക​ത്ത​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ട്രി​നി​റ്റി ഹെ​ൽ​ത്ത് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​സു​നി​ൽ ശ്രീ​ധ​ർ, ട്രി​നി​റ്റി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ക​ണ്ണാ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മൃ​ദു​ല സു​നി​ൽ, ഡോ. ​ര​മ വേ​ണു​ഗോ​പാ​ൽ, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ എ​ൻ.​എം. ജാ​സ്മി​ൻ, അ​സി​സ്റ്റ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ശ്രീ​നാ​ഥ്, ജ​ന​റ​ൽ മാ​നേ​ജ​ർ ബി​ജു ബാ​ല​ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ പ്ര​ദീ​പ് ബാ​ല​കൃ​ഷ്ണ​ൻ, വി​ബി​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പാ​ല​ക്കാ​ട് മ​ണ​ലി ജം​ഗ്ഷ​നി​ലെ ക​ണ്ണാ​ശു​പ​ത്രി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച വാ​ക്ക​ത്തോ​ണ്‍ സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ്, സു​ൽ​ത്താ​ൻ​പേ​ട്ട ജം​ഗ്ഷ​ൻ, കൊ​പ്പം ജം​ഗ്ഷ​ൻ, കോ​ഴി​ക്കോ​ട് ബൈ​പ്പാ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ സ​മാ​പി​ച്ചു. വി​വി​ധ സ്കൂ​ളു​ക​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, ഡോ​ക്ട​ർ​മാ​ർ, ആ​ശു​പ​ത്രി​യി​ലെ മാ​ർ​ക്ക​റ്റിം​ഗ് ടീം ​അം​ഗ​ങ്ങ​ൾ, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ, മ​റ്റ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

വാ​ക്ക​ത്ത​ണി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് പി​എം​ജി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ്ളാ​ഷ് മോ​ബും സം​ടി​പ്പി​ച്ചു. കാ​ഴ്ച സം​ര​ക്ഷി​ക്കാം, അ​ന്ധ​ത ത​ട​യാം എ​ന്ന സ​ന്ദേ​ശ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

District News

മം​ഗ​ലം​ഡാ​മി​ലെ ക​ട​ത്തു​വ​ഞ്ചി സ​ർ​വീ​സ് ഇ​നി വേ​ണ്ടെ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ്

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ ക​ട​ത്തു​വ​ഞ്ചി ത​ട​ഞ്ഞു​ള്ള ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഡാ​മി​ന്‍റെ മ​റു​ക​ര​യാ​യ അ​ട്ട​വാ​ടി പ്ര​ദേ​ശ​ത്തെ വീ​ട്ടു​കാ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് ക​ട​ത്തു​വ​ഞ്ചി.

അ​ത​ല്ലെ​ങ്കി​ൽ ഡാ​മി​ൽ​നി​ന്ന് ര​ണ്ടാം​പു​ഴ വ​ഴി പ​ത്തി​ലേ​റെ കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി ചു​റ്റി​ക്ക​റ​ങ്ങി സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ തോ​ട്ട​ങ്ങ​ളി​ലൂ​ടെ വേ​ണം വീ​ടു​ക​ളി​ലെ​ത്താ​ൻ. മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​ർ പ്രാ​വ​ർ​ത്തി​ക​മാ​യ​തു മു​ത​ൽ ക​ട​ത്തു​വ​ഞ്ചി​യി​ലാ​ണ് സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യാ​ത്ര ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ ക​ട​ത്തു​വ​ഞ്ചി​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കി കൊ​ടു​ക്കാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

ഇ​തി​നി​ടെ​യാ​ണ് വ​ഞ്ചി സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷാ​ജു പു​ളി​ക്ക​ൽ പ​റ​ഞ്ഞു. മ​റു​ക​ര​യി​ലു​ള്ള സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം ക​ട​ത്തു​വ​ഞ്ചി​ക​ളി​ലാ​ണ് സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന​തും തി​രി​ച്ചു പോ​കു​ന്ന​തും.

ആ​റ് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇ​ല്ലാ​ത്ത നി​യ​മ​ങ്ങ​ളും പേ​ടി​പ്പെ​ടു​ത്ത​ലു​ക​ളും വ​ഴി യാ​ത്ര​മാ​ർ​ഗം ഇ​ല്ലാ​താ​ക്കി​യാ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം തു​ട​രു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. യാ​ത്രാ​മാ​ർ​ഗം ത​ട​യു​ന്ന​വ​ർ ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഗ്രാ​മ​സ​ഭ ന​ട​ത്തി

വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ർ​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വാ​ർ​ഡ് മെം​ബ​ർ ഷോ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം മു​ഖ്യാ​തി​ഥി​യാ​യി. വെ​ള്ള​രി​ക്കു​ണ്ട് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സ​ഞ്ജ​യ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഫാ.​ഡോ. സ​ന്തോ​ഷ്‌ പീ​റ്റ​ർ, കൃ​ഷി ഓ​ഫീ​സ​ർ നി​ഖി​ൽ നാ​രാ​യ​ണ​ൻ, എ​എ​സ്ഐ സു​രേ​ശ​ൻ, എം. ​മ​ധു, യു.​പി. രാ​കേ​ഷ്, ജോ​ണി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ന്‍റ് ജു​ഡ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

District News

ക​ഥ ജീ​വി​ത​ത്തെ തൊ​ട്ട​റി​യാ​നു​ള്ള മാ​ര്‍​ഗം: ശി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ട​വ്

കാ​ഞ്ഞ​ങ്ങാ​ട്: ക​ഥ ജീ​വി​ത​ത്തെ തൊ​ട്ട​റി​യാ​നു​ള്ള മാ​ര്‍​ഗ​മാ​ണെ​ന്നും അ​തു കാ​ല​ത്തെ അ​തി​ജീ​വി​ക്കു​മെ​ന്നും ക​ഥാ​കൃ​ത്ത് ത​ന്നി​ലേ​ക്ക് ത​ന്നെ നോ​ക്കി​യാ​ണ് എ​ഴു​തേ​ണ്ട​തെ​ന്നും ക​ഥാ​കൃ​ത്ത് ശി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ട​വ്.

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ഥാ​ഗ​തം ദ്വി​ദി​ന ക​ഥാ​ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.​വി. റീ​ജ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സാ​ഹി​ത്യ​വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​പി. ഷീ​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ധ​ന്യ കീ​പ്പേ​രി, ഡോ.​കെ. ഉ​ദ​യ, പി.​വി. ജി​തി​ന്‍, പി. ​അ​പ​ര്‍​ണ, സ​ഹ​ല യാ​സ്മി​ന്‍, പി.​യു. മി​ഥു​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട്, വി.​എം. മൃ​ദു​ല്‍, കെ.​എ​സ്. ആ​ര്‍​ദ്ര, എം.​വി. ര​ഞ്ജു, വി. ​സു​രേ​ഷ്‌​കു​മാ​ര്‍, ഹ​രീ​ഷ് പ​ന്ത​ക്ക​ല്‍, ബേ​ബി കാ​ര്‍​ത്തി​ക, അ​മ്പു​രാ​ജ്, സീ​താ​ദേ​വി ക​രി​യാ​ട്ട്, നാ​രാ​യ​ണ​ന്‍ അ​മ്പ​ല​ത്ത​റ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

District News

എ​ക്‌​സോ​റ എ​ക്‌​സ്‌​പോ​ക്ക് തു​ട​ക്കം

കാ​ഞ്ഞ​ങ്ങാ​ട്: ജെ​സി​ഐ ഇ​ന്ത്യ സോ​ണ്‍ 19 സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്‌​സോ​റ 2026 ബി​സി​ന​സ് എ​ക്‌​സ്‌​പോ കാ​ഞ്ഞ​ങ്ങാ​ട് രാ​ജ് റെ​സി​ഡ​ന്‍​സി ഗ്രൗ​ണ്ടി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സോ​ണ്‍ 19 പ്ര​സി​ഡ​ന്‍റ് എ​ന്‍. അ​രു​ണ്‍ പ്ര​ഭു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ.​വി. വാ​മ​ന​കു​മാ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സൗ​മ്യ സു​നി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സോ​ണ്‍ ഡ​യ​റ​ക്ട​ര്‍ (മാ​നേ​ജ്‌​മെ​ന്‍റ്) മു​ഹ​മ്മ​ദ് ജെ​ബ്രൂ​ദ് സ്വാ​ഗ​ത​വും സോ​ണ്‍ സെ​ക്ര​ട്ട​റി ഡോ. ​നി​താ​ന്ത് ബാ​ല്‍​ശ്യാം ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ഉ​റു​മി ബാ​ന്‍​ഡി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റി. നി​ര​വ​ധി സ്റ്റാ​ളു​ക​ളി​ലാ​യി ബി​സി​ന​സ് എ​ക്‌​സ്‌​പോ, ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ്, ഫു​ഡ് കോ​ര്‍​ട്ട്, അ​മ്യൂ​സ്‌​മെ​ന്‍റ് എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ് എ​ക്‌​സ്‌​പോ​യു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം.

വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ല്‍ രാ​ത്രി വ​രെ സം​ഗീ​ത​പ​രി​പാ​ടി അ​ര​ങ്ങേ​റും. ഇ​ന്ന് ഇ​ല്ലം ബാ​ന്‍​ഡ്, നാ​ളെ ഡി​ജെ സ​ന, സി​ത്താ​ര എ​ന്നി​വ​രു​ടെ സം​ഗീ​ത​പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​കും. എ​ക്‌​സ്‌​പോ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. സം​ഗീ​ത പ​രി​പാ​ടി​ക​ള്‍​ക്ക് പാ​സ് മൂ​ല​മാ​യി​രി​ക്കും പ്ര​വേ​ശ​നം.

District News

ദേ​ശീ​യ​പാ​ത​യി​ല്‍ ഒ​രേ​സ​മ​യം നാ​ലു​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്ത​ില്‍​പെ​ട്ടു

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ്-​ത​ല​പ്പാ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ ഒ​രേ​സ​മ​യം നാ​ലു വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 2.30ഓ​ടെ ക​ല്ല​ങ്കൈ​യി​ലെ മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്‍ ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് തൊ​ട്ടു​പു​റ​കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ലോ​റി കാ​റി​ല്‍ ഇ​ടി​ച്ചു. ഇ​തി​ന്‍റെ പു​റ​കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മൂ​കാം​ബി​ക​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് ലോ​റി​യി​ല്‍ ഇ​ടി​ച്ചു.

ബ​സി​ന്‍റെ ചി​ല്ലു​ക​ള്‍ പൊ​ട്ടി റോ​ഡി​ല്‍ ചി​ത​റി വീ​ണു. ആ ​സ​മ​യ​ത്ത് അ​തി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്ക് പി​ടി​ച്ച​തി​നാ​ല്‍ നി​യ​ന്ത്ര​ണം വി​ട്ടു ചി​ല്ലു​ക​ളി​ലേ​ക്ക് മ​റി​യു​ക​യും യാ​ത്ര​ക്കാ​ര​നാ​യ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. കാ​സ​ര്‍​ഗോ​ഡ് അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ നി​ന്നും ആ​ക്‌​സി​ഡ​ന്‍റ് റെ​സ്‌​ക്യൂ ടെ​ണ്ട​ര്‍ വാ​ഹ​നം എ​ത്തു​ക​യും ചി​ല്ലു​ക​ള്‍ നീ​ക്കാ​ന്‍ തു​ട​ങ്ങു​ക​യും കൂ​ടാ​തെ ഒ​രു യൂ​ണി​റ്റ് വാ​ഹ​നം കൂ​ടി എ​ത്തി വെ​ള്ളം ചീ​റ്റി​ച്ച് പൊ​ട്ടി​യ ചി​ല്ലു​ക​ള്‍ റോ​ഡ് സൈ​ഡി​ലേ​ക്ക് നീ​ക്കം ചെ​യ്തു. ഇ​ടി​ച്ച ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ബ​സി​ന്‍റെ മു​ന്‍​വ​ശ വാ​തി​ലി​ലൂ​ടെ പു​റ​ത്തി​റ​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​ടെ ഏ​ണി വെ​ച്ചു എ​മ​ര്‍​ജ​ൻ​സി ഡോ​റി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു.

District News

സ​ർ​ഗ​ധ്വ​നി -2026: ക​ലാ​ര​വ​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല

തൊ​ടു​പു​ഴ: ക​ല​യു​ടെ വൈ​വി​ധ്യ​വും കൗ​മാ​ര​പ്ര​തി​ഭ​ക​ളു​ടെ മി​ക​വും വി​ളി​ച്ചോ​തി പെ​രു​ന്പി​ള്ളി​ച്ചി​റ അ​ൽ അ​സ്ഹ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ദി​വ​സ​മാ​യി 16 വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റി​യ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ 79 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി 5,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. നൃ​ത്ത​ച്ചു​വ​ടു​ക​ളും സം​ഗീ​ത​ത്തി​ന്‍റെ മാ​ധു​ര്യ​വും അ​ഭി​ന​യ​മി​ക​വും സ​ർ​ഗാ​ത്മ​ക​ത​യു​ടെ നേ​ർ​ക്കാ​ഴ്ച​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
വേ​ദി​ക​ൾ കീ​ഴ​ട​ക്കി. ഇ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. സി​നി​മാ​താ​രം ഗി​ന്ന​സ് പ​ക്രു മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല​യു​ടെ തേ​രോ​ട്ടം

തൊ​ടു​പു​ഴ: സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ നാ​ല് കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം. ഓ​വ​റോ​ൾ കി​രീ​ട​ത്തി​നാ​യി മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളും വാ​ഴ​ക്കു​ളം കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ളും വാ​ശി​യേ​റി​യ മ​ത്സ​ര​മാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് പു​റ​ത്തു വ​ന്ന മ​ത്സ​ര ഫ​ല​ങ്ങ​ൾ അ​നു​സ​രി​ച്ച് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ന് 627 പോ​യി​ന്‍റും വാ​ഴ​ക്കു​ളം കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ളി​ന് 576 പോ​യി​ന്‍റു​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ 476 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തും തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ 475 പോ​യി​ന്‍റു​മാ​യി തൊ​ട്ടു​പി​ന്നി​ലു​മു​ണ്ട്. കോ​ത​മം​ഗ​ലം ഗ്രീ​ൻ​വാ​ലി പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ ഡീ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ, വാ​ള​കം ബ്രൈ​റ്റ് പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​രും ശ​ക്ത​മാ​യി മ​ത്സ​ര രം​ഗ​ത്തു​ണ്ട്.

നേ​ട്ടം കൊ​യ്ത് ഋ​തി​യും ഋ​തു​ബാ​ല​യും

തൊ​ടു​പു​ഴ: നൃ​ത്ത​ത്തോ​ടു​ള്ള ഇ​ഷ്ട​വും ക​ഠി​ന​പ​രി​ശീ​ല​ന​വും വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​പ്പോ​ൾ ഗു​രു​വി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ഒ​രു​മി​ച്ച് നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന ര​ണ്ട് പ്ര​തി​ഭ​ക​ൾ​ക്ക് ഇ​ര​ട്ട​നേ​ട്ടം.

മോ​ഹി​നി​യാ​ട്ട​ത്തി​ലും കു​ച്ചി​പ്പു​ഡി​യി​ലും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​ന​മാ​ണ് ഋ​തി മേ​നോ​നും ഋ​തു​ബാ​ല എ​ൻ. നാ​യ​രും കാ​ഴ്ച​വ​ച്ച​ത്. കോ​ത​മം​ഗ​ലം ഗ്രീ​ൻ​വാ​ലി പ​ബ്ലി​ക് സ്കൂ​ളി​ലെ ഋ​തി മേ​നോ​ൻ കാ​റ്റ​ഗ​റി 3 മോ​ഹി​നി​യാ​ട്ട​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും കാ​റ്റ​ഗ​റി 3 കു​ച്ചു​പ്പു​ടി​യി​ൽ ര​ണ്ടാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ, ക​നാ​ഡി​യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഋ​തു​ബാ​ല എ​ൻ. നാ​യ​ർ കാ​റ്റ​ഗ​റി 3 കു​ച്ചി​പ്പു​ടി​യി​ൽ ഒ​ന്നാം സ്ഥാ​ന​വും കാ​റ്റ​ഗ​റി 3 മോ​ഹി​നി​യാ​ട്ട​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ക​ലാ​മ​ണ്ഡ​ലം അ​ഞ്ജ​ലി സു​നി​ലി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്.

District News

ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ൽ ദേ​വ​മാ​താ ഹാ​ർ​ട്ട് മി​ഷ​ൻ പ​ദ്ധ​തി

കൂ​ത്താ​ട്ടു​കു​ളം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഹൃ​ദ​യ​ത്തി​നും മ​ന​സി​നും അ​റി​വും ആ​ശ്വാ​സ​വും പ​രി​ച​ര​ണ​വും സ​മ്മാ​നി​ച്ച് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്‌​കൂ​ളി​ൽ ദേ​വ​മാ​താ ഹാ​ർ​ട്ട് മി​ഷ​ൻ പ​ദ്ധ​തി. ദേ​വ​മാ​താ ആ​ശു​പ​ത്രി കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹൃ​ദ​യാ​രോ​ഗ്യം സം​ബ​ന്ധി​ച്ച സെ​മി​നാ​ർ ന​ട​ത്തി​യ​ത്. ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​ആ​ർ പ​രി​ശീ​ല​ന​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി. മാ​ന​സി​ക ആ​രോ​ഗ്യ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തെ​റാ​പ്പി​ക​ളും സെ​മി​നാ​റും ന​ട​ത്തി.

ദേ​വ​മാ​താ ആ​ശു​പ​ത്രി കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ ഡോ. ​അ​ൽ​ഫോ​ൻ​സ് ഹൃ​ദ​യാ​രോ​ഗ്യ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. മാ​ന​സി​ക ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച് ദേ​വ​മാ​താ ആ​ശു​പ​ത്രി സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ സി​സ്റ്റ​ർ ഗ്രേ​സ് ക്ലാ​സ് ന​യി​ച്ചു. സി​പി​ആ​ർ പ​രി​ശീ​ല​ന​ത്തി​ന് ജ​യ​ദേ​വ​ൻ നേ​തൃ​ത്വം ന​ൽ​കി. പാ​മ്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ്നോ​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​നി​റ്റ ശൗ​ര്യാം​കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ൻ​സ​ൺ മാ​ത്യു, ജൂ​ഡ് ജോ​സ​ഫ് കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്: അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കും

മൂ​വാ​റ്റു​പു​ഴ: ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കും. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ വി​ളി​ച്ചു ചേ​ര്‍​ത്ത ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്. പെ​രു​മ​റ്റം, വെ​ള്ളൂ​ര്‍​ക്കു​ന്നം, നെ​ഹ്‌​റു പാ​ര്‍​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ കൈ​യേ​റ്റ​ങ്ങ​ളാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗും നി​യ​ന്ത്രി​ക്കും. യൂ​റോ​പ്യ​ന്‍ മാ​ര്‍​ക്ക​റ്റ് പ​രി​സ​ര​ത്ത് അ​ന്ത​ര്‍ സം​സ്ഥാ​ന ലോ​റി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് വ​ലി​യ കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഐ​ടി​ആ​ര്‍ ജം​ഗ്ഷ​ന്‍, വെ​ള്ളൂ​ര്‍​ക്കു​ന്നം എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​യി പാ​ര്‍​ക്ക് ചെ​യ്യു​ന്നു​ണ്ട്. എം​സി റോ​ഡി​ന്‍റെ ഒ​രു വ​ശം പൂ​ര്‍​ണ​മാ​യും ഇ​ത്ത​രം വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ കൈ​യ​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ക​വ​ല​ക​ളി​ലും റോ​ഡു​ക​ളി​ലും സീ​ബ്ര ലൈ​നു​ക​ള്‍ കൃ​ത്യ​മാ​യി വ​ര​യ്ക്കും. രാ​ത്രി കാ​ല​ങ്ങ​ളി​ലും മ​ഴ​യ​ത്തും വ്യ​ക്ത​മാ​യി കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന തെ​ര്‍​മോ​ പ്ലാ​സ്റ്റി​ക് റി​ഫ്‌​ള​ക്ടീ​വ് പോ​യി​ന്‍റുക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് സീ​ബ്ര ലൈ​നു​ക​ള്‍ മാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നും ദി​ശ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും.

കോ​ട്ട​യ​ത്ത് നി​ന്നും എ​റ​ണാ​കു​ളം, ആ​ലു​വ, പെ​രു​മ്പാ​വൂ​ര്‍, വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ എം​സി റോ​ഡി​ല്‍ ഈ​സ്റ്റ് മാ​റാ​ടി​യി​ല്‍ നി​ന്ന് കാ​യ​നാ​ട് ഊ​ര​മ​ന​യി​ലൂ​ടെ പെ​രു​വും​മു​ഴി വ​ഴി ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​ട​ക്ക​ണം. പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വാ​ഴ​പ്പി​ള്ളി​യി​ല്‍ നി​ന്ന് ജ​ന​ശ​ക്തി ഇ​ഇ​സി മാ​ര്‍​ക്ക​റ്റ് റോ​ഡ് വ​ഴി ടൗ​ണി​ല്‍ പ്ര​വേ​ശി​ക്ക​ണം. ഇ​ത് ട്രാ​ഫി​ക് വി​ഭാ​ഗ​വും മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ല്‍ വ​കു​പ്പും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി ന​ല്‍​കി​യ​തി​ന് ശേ​ഷം ഉ​ന്ന​ത ത​ല യോ​ഗം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. അ​ന​ധി​കൃ​ത ബ​സ് സ്റ്റോ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കും. നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഔ​ദ്യോ​ഗി​ക സ്റ്റോ​പ്പു​ക​ളി​ല്‍ അ​ല്ലാ​തെ ജം​ഗ്ഷ​നു​ക​ളു​ടെ മ​ധ്യ​ത്തി​ലോ തി​രി​വു​ക​ളി​ലോ ബ​സു​ക​ള്‍ നി​ര്‍​ത്തു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​യ​ന്ത​രി​ക്കും. അ​ന​ധി​കൃ​ത ബ​സ സ്റ്റോ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​ത് വ​ലി​യ തോ​തി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കും. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​ജി​ത സു​ധാ​ക​ര​ന്‍, ജോ​ജി ജോ​സ്, ഷാ​ന്‍റി എ​ബ്ര​ഹാം, ആ​ര്‍​ഡി​ഒ വി.​ഇ. അ​ബ്ബാ​സ്, ഡി​വൈ​എ​സ്പി കെ.​ആ​ര്‍. മ​നോ​ജ്, പി​ഡ​ബ്ല്യൂ​ഡി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ കെ.​കെ. ഷാ​മോ​ന്‍, മെ​യി​ന്‍റ​ന​ന്‍​സ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ കെ.​എ​ന്‍. രാ​ജേ​ഷ്, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ടി.​എ​ച്ച്. എ​ല്‍​ദോ, ട്രാ​ഫി​ക് വി​ഭാ​ഗം സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ശി​വ​കു​മാ​ര്‍, ഫ​യ​ര്‍ റെ​സ്‌​ക്യൂ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​എ​ന്‍. സ​തീ​ശ​ന്‍, കെ​എ​സ്ആ​ര്‍​ടി​സി എ​ടി​ഒ ഷാ​ജി കു​ര്യാ​ക്കോ​സ്, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ജൂ​ലി​ന്‍ ജോ​സ്, കെ​ആ​ര്‍​എ​ഫ്ബി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ പോ​ള്‍ തോം​സ​ണ്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ​താ​ക പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം

കോ​ത​മം​ഗ​ലം: റോ​മി​ൽ 19 മു​ത​ൽ 23 വ​രെ ന​ട​ക്കു​ന്ന ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​താ​ക പ്ര​യാ​ണ​ത്തി​ന് കോ​ത​മം​ഗ​ലം രൂ​പ​ത​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ, ഡോ. ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ബെ​ന്നി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​താ​ക പ്ര​യാ​ണം.

കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട് ഏ​റ്റു​വാ​ങ്ങി​യ പ​താ​ക, രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ടൂ​ത്താ​ഴെ​യ്ക്ക് കൈ​മാ​റി. രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ഡോ. ജോ​സ് കു​ള​ത്തൂ​ർ, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ചെ​മ്പ​ര​ത്തി, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഡോ . മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ, മു​ൻ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​നി​ലം, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ത്ത​ച്ച​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, ക​ത്തീ​ഡ്ര​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​തു​ക്കു​ന്ന​ത്ത്, ജോ​ർ​ജ് കു​ര്യാ​ക്കോ​സ് ഓ​ലി​യ​പ്പു​റം, ബേ​ബി​ച്ച​ൻ നി​ധീ​രി​യ്ക്ക​ൽ എ​ന്നി​വ​ർ പ​താ​ക പ്ര​യാ​ണ​ത്തെ സ്വീ​ക​രി​ച്ചു .

ഫാ. ​മാ​ത്യു മ​റ്റ​പ്പി​ള്ളി​ൽ ഫാ. ​ജോ​സ​ഫ് വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ, ഫാ. ​തോ​മ​സ് മ​ക്കോ​ളി​ൽ, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. യു.​വി. ചാ​ക്കോ, സെ​ക്ര​ട്ട​റി​മാ​രാ​യ ഷൈ​ജു ഇ​ഞ്ച​യ്ക്ക​ൽ, ആ​ന്‍റ​ണി പു​ല്ല​ൻ, ജോ​ർ​ജ് മ​ങ്ങാ​ട്ട്, അ​ബി മാ​ത്യു കാ​ഞ്ഞി​ര​പ്പാ​റ​യി​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബി​ജു വെ​ട്ടി​ക്കു​ഴ, സ​ന​ൽ പാ​റ​ങ്കി​മാ​ലി​ൽ, സെ​ക്ര​ട്ട​റി സോ​ണി പാ​മ്പ​യ്ക്ക​ൽ, ജോ​യി ഉ​ണി​ച്ച​ന്ത​യി​ൽ, ജോ​ർ​ജ് അ​മ്പാ​ട്ട്, ടീ​ന മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

പെ​രി​യാ​ർ​വാ​ലി ക​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കും

കോ​ല​ഞ്ചേ​രി: വേ​ന​ൽ ക​ടു​ക്കു​ന്ന​തി​ന് മു​മ്പ് കു​ന്ന​ത്തു​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പെ​രി​യാ​ർ​വാ​ലി ക​നാ​ൽ ശൃം​ഖ​ല​യി​ൽ ശു​ചീ​ക​ര​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി. ന​വം​ബ​ർ 25ന് ​പ​രീ​ക്ഷ​ണ നീ​രൊ​ഴു​ക്ക് ന​ട​ത്താ​നും ഡി​സം​ബ​ർ ഒ​ന്നി​ന് ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​നാ​ൽ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

ക​നാ​ൽ നി​ർ​മാ​ണ​ത്തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി അ​ഞ്ച് കോ​ടി രൂ​പ വീ​തം 10 കോ​ടി രൂ​പ​യു​ടെ അ​ധി​ക നി​ർ​ദ്ദേ​ശം സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. കു​ന്ന​ത്തു​നാ​ട്ടി​ലെ പെ​രി​യാ​ർ​വാ​ലി ക​നാ​ലു​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി​യും ജ​ല​വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളും യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി. ഏ​ക​ദേ​ശം 200 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ക​നാ​ൽ ശൃം​ഖ​ല​യി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ടു​മൂ​ടി​യ​തും ചെ​ളി​യ​ടി​ഞ്ഞ​തു​മാ​യ അ​വ​സ്ഥ​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ചോ​ർ​ച്ച​യും ക​നാ​ൽ ത​ക​ർ​ച്ച​യും മൂ​ലം വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കു​ന്ന​തി​ന് ത​ട​സ​ങ്ങ​ളു​മു​ണ്ട്. ഇ​ത്ത​രം ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ക​നാ​ൽ ശു​ചീ​ക​ര​ണ​ത്തി​നും ചെ​ളി നീ​ക്കം ചെ​യ്യു​ന്ന​തി​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​ത് ഫ​ണ്ടും സാ​ധ്യ​മാ​യ മ​റ്റ് പ​ദ്ധ​തി​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചു.

വേ​ന​ൽ ക​ടു​ക്കു​ന്ന​തി​ന് മു​മ്പാ​യി ക​നാ​ലു​ക​ളു​ടെ ശു​ചീ​ക​ര​ണ​വും അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​നാ​ലു​ക​ളി​ൽ ത​ട​സമി​ല്ലാ​തെ വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, മ​റ്റ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കും. എം​എ​ൽ​എ​മാ​രാ​യ വി.​പി. സ​ജീ​ന്ദ്ര​ൻ, അ​ൻ​വ​ർ സാ​ദ​ത്ത് ഷി​ബു തെ​ക്കും​പു​റം, മ​നോ​ജ് മൂ​ത്തേ​ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

കു​ന്ന​ത്തു​നാ​ട്ടി​ലെ ക​നാ​ൽ ശൃം​ഖ​ല​യു​ടെ ദീ​ർ​ഘ​കാ​ല​പ​രി​പാ​ല​ന​ത്തി​നും ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും കൂ​ടു​ത​ൽ ഫ​ണ്ട് ല​ഭ്യ​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണ, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 10 കോ​ടി രൂ​പ​യു​ടെ അ​ധി​ക നി​ർ​ദേ​ശം സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

District News

എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ ശ​താ​ബ്ദി പ്ര​ഭ​യി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ ശ​താ​ബ്ദി​യു​ടെ നി​റ​വി​ല്‍. 1926ല്‍ ​ആ​രം​ഭി​ച്ച പ​ള്ളി​യു​ടെ ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ക്കും.

കൊ​ച്ചി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യാ​ക്കൂ​ബ് മാ​ര്‍ ഐ​റേ​നി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ ത​ല​വ​ന്‍ പ​രി​ശു​ദ്ധ മാ​ര്‍​ത്തോ​മ്മ മാ​ത്യൂ​സ് മൂ​ന്നാ​മ​ന്‍ കാ​തോ​ലി​ക്കാ​ബാ​വ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ശ​താ​ബ്ദി സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​ന​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ശ​ശി ത​രൂ​ര്‍ എം​പി നി​ര്‍​വ​ഹി​ക്കും.

കൊ​ച്ചി മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, ഹൈ​ബി ഈ​ഡ​ന്‍ എം​പി, ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, വി​കാ​രി ഫാ. ​ഡേ​വി​ഡ് ത​ങ്ക​ച്ച​ന്‍, ട്ര​സ്റ്റി​മാ​രാ​യ ഫാ. ​ഡോ. തോ​മ​സ് വ​ര്‍​ഗീ​സ് അ​മ​യി​ല്‍, റോ​ണി വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, കെ. ​പൗ​ലോ​സ് ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

1922ല്‍ ​എ​റ​ണാ​കു​ളം ബോ​ട്ടു​ജെ​ട്ടി​ക്ക​ടു​ത്ത് സ​ഭാ​സ്നേ​ഹി​ക​ളാ​യ ഏ​താ​നും പേ​ർ ചേ​ർ​ന്നു വാ​ങ്ങി​യ 28 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ത്തി​ൽ പ​ള്ളി നി​ർ​മി​ച്ച​ത്. 1959 ജ​നു​വ​രി 15ന് ​പ​രി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് ദ്വി​തീ​യ​ന്‍ ബാ​വാ​യു​ടെ​പ്ര​ധാ​ന കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പു​തി​യ പ​ള്ളി​ക്കു ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. 1962 ജ​നു​വ​രി 14,15 തീ​യ​തി​ക​ളി​ലാ​യി അ​ഞ്ചു ത്രോ​ണോ​സു​ള്ള മ​ദ്ബ​ഹാ​യും പ​ള്ളി​യും കൂ​ദാ​ശ ചെ​യ്ത് വി​ശു​ദ്ധ​ബ​ലി അ​ര്‍​പ്പി​ച്ചു.
1963ല്‍ ​മ​ല​ങ്ക​ര സ​ഭാ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ അ​ര്‍​മീ​നി​യ​ന്‍ കാ​തോ​ലി​ക്ക വ​സ്‌​ക്ക​ന്‍ പ്ര​ഥ​മ​ന്‍ ബാ​വ​യാ​ണു പ​ള്ളി​യോ​ടു ചേ​ര്‍​ന്നു​ള്ള ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്.

2001 മാ​ര്‍​ച്ച് 25നാ​ണു പ​ള്ളി ക​ത്തീ​ഡ്ര​ലാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ട​ത്. വി​ദ്യാ​ഭ്യാ​സ, ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​ക​ളും വി​വി​ധ ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ളും പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്ന് വി​കാ​രി ഫാ. ​ഡേ​വി​ഡ് ത​ങ്ക​ച്ച​ന്‍, ഫാ. ​റാ​ൻ​സ് തോ​മ​സ് ചാ​ക്കോ, ഏ​ബ്ര​ഹാം ഓ​ലി​ക്ക​ൽ, ഡോ. ​കെ. പൗ​ലോ​സ് ജേ​ക്ക​ബ്, മ​നോ​ജ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

District News

തൃ​ക്കാ​ക്ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും മ​ലി​ന​ജ​ലം ക​യ​റി

കാ​ക്ക​നാ​ട് : മെ​ട്രോ റ​യി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും മ​ലി​ന​ജ​ലം ക​യ​റി.

ഇ​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും ത​ട​സ​പെ​ട്ട​താ​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ഇ​ന്ന​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഇ​ര​ച്ചു​ക​യ​റി​യ​ത്.

മോ​ർ​ച്ച​റി, സ്കാ​നിം​ഗ്, എ​ക്സ്-​റേ മു​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത് രോ​ഗി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​ക്കി.
മാ​സ​ങ്ങ​ൾ​ക്ക് മു​മ്പും ഇ​വി​ടെ സ​മാ​ന​മാ​യ രീ​തി​യി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് ഉ​മ തോ​മ​സ് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് കെ​എം​ആ​ർ​എ​ൽ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും, ആ ​വാ​ഗ്ദാ​നം പാ​ലി​ച്ചി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​രോ​പി​ക്കു​ന്നു.

സീ​പോ​ർ​ട്ട് – എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന് അ​ടി​യി​ലു​ള്ള പ​ഴ​യ ക​ലു​ങ്ക് തു​റ​ന്നെ​ങ്കി​ലും മ​ലി​ന​ജ​ല ഭീ​ഷ​ണി​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല. ആ​ശു​പ​ത്രി​ക്ക് സ​മീ​പം മ​ണ്ണ് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തു​മൂ​ലം വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. തു​ട​ർ​ന്ന് കെ​എം​ആ​ർ​എ​ൽ അ​ധി​കൃ​ത​ർ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്ത് മാ​റ്റി​യാ​ണ് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം ക​ണ്ട​ത്. പ്ര​ശ്നം ഏ​ഴു ദി​വ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കാ​മെ​ന്ന് കെ​എം​ആ​ർ​എ​ൽ ഇ​പ്പോ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മെ​ട്രോ​യു​ടെ പൈ​ലിം​ഗ് അ​വ​ശി​ഷ്ട​ങ്ങ​ളും മ​ണ്ണും ത​ള്ളി​യ​താ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. ന​ഗ​ര​സ​ഭ​യ്ക്കും ആ​ശു​പ​ത്രി​ക്കും ഇ​ട​യി​ലു​ണ്ടാ​യി​രു​ന്ന നീ​രൊ​ഴു​ക്ക് കാ​ന മെ​ട്രോ മാ​ലി​ന്യ​ങ്ങ​ൾ വീ​ണാ​ണ് അ​ട​ഞ്ഞു​പോ​യ​ത്.
മൂ​ന്ന് മാ​സം മു​മ്പ് കാ​ന തു​റ​ന്നെ​ങ്കി​ലും, വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ശാ​ശ്വ​ത​മാ​യ ഒ​രു സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ൽ കെ​എം​ആ​ർ​എ​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് വീ​ണ്ടും ദു​രി​ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.

District News

ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ലെ കൈ​യേ​റ്റം; വെ​ള്ളം കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി

ആ​ലു​വ: തു​രു​ത്തി​ലെ ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ലെ കൈ​യേ​റ്റം മൂ​ലം വെ​ള്ളം കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നാ​യി പ​മ്പ് ഹൗ​സി​ൽ നി​ന്നും വെ​ള​ളം പ​മ്പ് ചെ​യ്ത​പ്പോ​ഴാ​ണ് അ​ന​ധി​കൃ​ത കൈ​യേ​റ്റം കൃ​ഷി​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ക​നാ​ലി​ൽ വെ​ള്ള​മൊ​ഴു​ക്കി​ല്ലാ​തെ വെ​ള്ളം ക​വി​ഞ്ഞ് റോ​ഡി​ലൂ​ടെ ഒ​ഴു​കു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​രു​ത്ത് വീ​ര​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് എ​താ​നും മാ​സം മു​ൻ​പ് വാ​ഹ​ന ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​നാ​യി ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ൽ പൈ​പ്പി​റ​ക്കി മ​ണ്ണി​ട്ട് മൂ​ടി റോ​ഡ് നി​ർ​മി​ച്ചി​രു​ന്നു. ഇ​ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ത​യാ​റാ​ക്കാ​ത്ത​താ​ണ് നീ​രൊ​ഴു​ക്കി​നെ ബാ​ധി​ച്ച​ത്.
നെ​ൽ​ൃ​ഷി തു​ട​ങ്ങാ​നി​രി​ക്കെ, ക​ന​ത്ത ചൂ​ട് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​സേ​ച​ന വെ​ള്ളം ത​ട​സ​മി​ല്ലാ​തെ ക​നാ​ലി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് തു​രു​ത്ത് ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും ആ​വ​ശ്യം.

നെ​ൽ​കൃ​ഷി , വാ​ഴ, ക​പ്പ, മ​റ്റ് പ​ച്ച​ക്ക​റി കൃ​ഷി​ക​ളും ഈ ​ക​നാ​ലി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​ത്. തു​രു​ത്ത് ഗ്രാ​മ​ത്തി​ലെ കി​ണ​റു​ക​ളി​ലെ കു​ടി​വെ​ള്ള സ്രോ​ത​സും ഈ ​ക​നാ​ൽ വെ​ള്ള​മാ​ണ്.

District News

ക​ന​ത്ത മ​ഴ​യും കാ​റ്റും; പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടവും

അ​ങ്ക​മാ​ലി: ക​ന​ത്ത മ​ഴ​യും കാ​റ്റും ഇ​ടി​മി​ന്ന​ലും മൂ​ലം അ​ങ്ക​മാ​ലി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ദേ​ശീ​യ പാ​ത​യി​ൽ അ​ങ്ക​മാ​ലി ടൗ​ൺ, ക​റു​കു​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ​വെ​ള്ളം പൊ​ന്തി രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത ത​ട​സ​വും നേ​രി​ട്ടു.
മ​ര​ങ്ങ​ൾ ക​ട​പു​ഴു​കി​യും മ​തി​ലു​ക​ൾ അ​ട​ർ​ന്നു വീ​ണും വ​ൻ നാ​ശ ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട വൈ​ദ്യു​തി സ്തം​ഭ​ന​വും ഉ​ണ്ടാ​യി. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ആ​രം​ഭി​ച്ച ഈ ​പ്ര​കൃ​തി ക്ഷോ​ഭം വൈ​കി​ട്ട് ആ​റ് വ​രെ നീ​ണ്ടു.

വ്യാ​പ​ക കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​റു​കു​റ്റി​യി​ൽ താ​ത്കാ​ലി​ക പ​ന്ത​ൽ ത​ക​ർ​ന്നു, ആ​ർ​ക്കും പ​രി​ക്കി​ല്ല. ഡി​വൈ​എ​ഫ്ഐ​യു​ടെ ഓ​ണ​നി​ലാ​വ് പ​രി​പാ​ടി​യു​ടെ പ​ന്ത​ലാ​ണ് ത​ക​ർ​ന്ന​ത്. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ടു​മൂ​ലം യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി​രു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ: ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. ഇ​ന്ന​ലെ വൈ​കി​ട്ട് പെ​യ്ത മ​ഴ​യാ​ണ് റോ​ഡു​ക​ളെ വെ​ള്ള​ക്കെ​ട്ടി​ലാ​ക്കി​യ​ത്. സീ​പോ​ർ​ട്ട്–​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ഇ​രു​മ്പ​നം പു​തി​യ റോ​ഡി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് റോ​ഡ് വെ​ള്ളം നി​റ​ഞ്ഞ് പു​ഴ​യാ​യി മാ​റി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു വാ​ഹ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​യാ​ണ് വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ യാ​ത്ര ചെ​യ്ത​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ പെ​രു​പ്പ​വും വെ​ള്ള​ക്കെ​ട്ടും കാ​ര​ണം കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​യി മാ​റി. ഇ​വി​ടെ

ഒ​റ്റ മ​ഴ പെ​യ്താ​ൽ ത​ന്നെ റോ​ഡി​ൽ വെ​ള്ളം നി​റ​യു​ന്ന അ​വ​സ്ഥ​യാ​ണ് നാ​ളു​ക​ളാ​യി നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. തൃ​പ്പൂ​ണി​ത്തു​റ പ​ള്ളി​പ്പ​റ​മ്പ് കാ​വ് - കോ​ൺ​വ​ന്‍റ് റോ​ഡ് മു​ഴു​വ​നാ​യും വെ​ള്ളം നി​റ​ഞ്ഞ് പൊ​ങ്ങി​യ​തോ​ടെ ഇ​വി​ടെ കാ​ന​യും റോ​ഡും വേ​ർ​തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി. ഈ ​റോ​ഡി​ലെ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന തോ​ടു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ലെ​ല്ലാം മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ളം ക​യ​റി. വ​ട​ക്കേ​ക്കോ​ട്ട റോ​ഡി​ലും വെ​ള്ളം ക​യ​റി.

ആ​ലു​വ: ഇ​ന്ന​ലെ വൈ​കി​ട്ട് വീ​ശീ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ആ​ലു​വ മേ​ഖ​ല​യി​ലും വൻ നാ​ശം. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​രം ക​ട​പു​ഴ​കു​ക​യും ശി​ഖ​ര​ങ്ങ​ൾ ഒ​ടി​യു​ക​യും ചെ​യ്തു. വൈ​ദ്യു​തി ലൈ​നു​ക​ളും പൊ​ട്ടി വീ​ണു. ആ​ലു​വ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.

കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട​യ​പ്പു​റം ഗു​രു​തേ​ജ​സ് ക​വ​ല​യി​ൽ ക​ണ്ണി​പ്പ​റ​മ്പ​ത്ത് ലൈ​നി​ൽ എ​ട​ന്ന മ​രം ക​ട​പു​ഴ​കി​യ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി. ഇ​ടി​മി​ന്ന​ലി​നെ തു​ട​ർ​ന്ന്

കെ​എ​സ്ഇ​ബി ആ​ലു​വ ടൗ​ൺ സെ​ക്ഷ​നി​ലെ ഏ​ഴ് ഫീ​ഡ​റു​ക​ളി​ലും വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​യി. ആ​ലു​വ ന​ഗ​ര​ത്തി​ൽ ആ​റ് മ​ണി​യോ​ടെ വൈ​ദ്യു​തി​യെ​ത്തി. രാ​ത്രി വൈ​കി​യും വൈ​ദ്യു​തി പു​ന:സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ട​യ​പ്പു​റ​ത്ത് ന​ട​ക്കു​ക​യാ​ണ്.

District News

ഇ-മാ​ലി​ന്യ​ത്തി​ല്‍ ഒ​ളി​ഞ്ഞ് ട്രോ​ജ​ന്‍ കു​തി​ര

കൊ​ച്ചി: പു​റ​മേ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന കൂ​റ്റ​ൻ കു​തി​ര, ഉ​ള്ളി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത് സൈ​ബ​ർ ലോ​ക​ത്തെ ച​തി​ക്കെ​ണി. ഉ​പ​കാ​ര​പ്ര​ദ​മെ​ന്ന വ്യാ​ജേ​ന ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റി ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന ട്രോ​ജ​ൻ ഹോ​ഴ്‌​സി​ന്‍റെ ഭീ​ഷ​ണി തു​റ​ന്നു​കാ​ട്ടി കൊ​ക്കൂ​ൺ 2026-ൽ ​ഇ-​മാ​ലി​ന്യ​ത്തി​ൽ തീ​ർ​ത്ത കൂ​റ്റ​ൻ കു​തി​ര​ശി​ൽ​പ്പം ശ്ര​ദ്ധേ​യ​മാ​കു​ന്നു. കം​പ്യൂ​ട്ട​ർ കീ​ബോ​ർ​ഡു​ക​ൾ, മ​ദ​ർ​ബോ​ർ​ഡു​ക​ൾ, ഹാ​ർ​ഡ് ഡി​സ്‌​കു​ക​ൾ, ചി​പ്പു​ക​ൾ തു​ട​ങ്ങി ഒ​രു ട​ണ്ണോ​ളം ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഒ​ന്ന​ര​മാ​സ​ത്തെ അ​ധ്വാ​ന​ത്തി​ൽ ഒ​രു​ക്കി​യ ശി​ൽ​പം സൈ​ബ​ർ ഉ​ച്ച​കോ​ടി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി.

സൈ​ബ​ര്‍ ലോ​ക​ത്തെ ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ ഭീ​ഷ​ണി​ക​ളി​ലൊ​ന്നാ​ണ് ട്രോ​ജ​ന്‍ ഹോ​ഴ്‌​സ് എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന മാ​ല്‍​വെ​യ​റു​ക​ള്‍. പ്ര​സ്തു​ത ഡി​ജി​റ്റ​ല്‍ ഭീ​ഷ​ണി​യെ വേ​റി​ട്ടൊ​രു ആ​ര്‍​ട്ട് ഇ​ന്‍​സ്റ്റ​ലേ​ഷ​നി​ലൂ​ടെ​യാ​ണ് കൊ​ക്കൂ​ണ്‍ 2026ല്‍ ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
കേ​ര​ള പൊ​ലി​സി​ന്‍റെ സൈ​ബ​ര്‍ ഡോ​മി​ന്‍റേ​യും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി റി​സ​ര്‍​ച്ച് അ​സോ​സി​യേ​ഷ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സൈ​ബ​ര്‍ സു​ര​ക്ഷാ സ​മ്മേ​ള​ന​മാ​യ കൊ​ക്കൂ​ണ്‍ 2026ലാ​ണ് വ്യ​ത്യ​സ്ത​മാ​യ ഈ ​ക​ലാ​വി​ഷ്‌​കാ​രം ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളെ ക​ല​യു​ടെ ഭാ​ഗ​മാ​ക്കി​യ ശി​ല്‍​പം, സൈ​ബ​ര്‍ സു​ര​ക്ഷ​യ്‌​ക്കൊ​പ്പം ഇ-​മാ​ലി​ന്യ​ങ്ങ​ളു​ടെ പു​ന​രു​പ​യോ​ഗ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്നു.

ക​ലാ​കാ​ര​ന്‍ ഡാ​വി​ഞ്ചി സു​രേ​ഷാ​ണ് ശി​ല്‍​പം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ശേ​ഖ​രി​ച്ച ഇ​ല​ക്ട്രോ​ണി​ക് അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കീ​ബോ​ര്‍​ഡു​ക​ള്‍, മ​ദ​ര്‍​ബോ​ര്‍​ഡു​ക​ള്‍, ഹാ​ര്‍​ഡ് ഡി​സ്‌​കു​ക​ള്‍, ചി​പ്പു​ക​ള്‍, പ്രൊ​സ​സ​റു​ക​ള്‍, കേ​ബി​ളു​ക​ള്‍ എ​ന്നി​വ കൂ​ട്ടി​യി​ണ​ക്കി​യാ​ണ് കൂ​റ്റ​ന്‍ കു​തി​ര​യ്ക്ക് രൂ​പം ന​ല്‍​കി​യ​ത്.

District News

ആ​കാ​ശ​ത്ത് കാ​വ​ൽ, ക​ട​ലി​ലും ക​ണ്ണ്; ചി​റ​കു​വി​രി​ച്ച് പൊ​ലി​സ് ഡ്രോ​ൺ

കൊ​ച്ചി: ആ​കാ​ശ​ത്തു​നി​ന്ന് തീ​ര​ത്തെ നി​രീ​ക്ഷി​ക്കാം, ക​ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്താം, ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാം. കേ​ര​ള പൊ​ലി​സി​ന്‍റെ സൈ​ബ​ർ ഡോം ​വി​ക​സി​പ്പി​ച്ച പു​തി​യ ഡ്രോ​ണി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ നി​ര​വ​ധി​യാ​ണ്. 20–25 കി​ലോ​മീ​റ്റ​ർ ദൂ​രം പ​റ​ക്കാ​നും ര​ണ്ടു​മ​ണി​ക്കൂ​ർ വ​രെ തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷ​ണം ന​ട​ത്താ​നും ശേ​ഷി​യു​ള്ള ഹൈ​ടെ​ക് ഡ്രോ​ൺ കൊ​ക്കൂ​ൺ 2026 സൈ​ബ​ർ സു​ര​ക്ഷാ സ​മ്മേ​ള​ന​ത്തി​ലെ കൗ​തു​ക​ക്കാ​ഴ്ച​യാ​യി.

വി​മാ​ന​ത്തി​ന്‍റെ രൂ​പ​ത്തി​ലു​ള്ള ഡ്രോ​ൺ പ്ര​ധാ​ന​മാ​യും തീ​ര​മേ​ഖ​ല​യി​ലെ നി​രീ​ക്ഷ​ണ​ത്തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

ലി​ഥി​യം അ​യ​ൺ ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രോ​ണി​ന് 50–75 ല​ക്ഷം രൂ​പ​യാ​ണ് വി​ല. ഹൈ​ബ്രി​ഡ് വി​റ്റോ​ൾ (വെ​ർ​ട്ടി​ക്ക​ൽ ടേ​ക്ക് ഓ​ഫ് ആ​ൻ​ഡ് ലാ​ൻ​ഡിം​ഗ്) വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഡ്രോ​ണി​ന് ലം​ബ​മാ​യി പ​റ​ന്നു​യ​രാ​നും ഇ​റ​ങ്ങാ​നും ക​ഴി​യും.

തി​രു​വ​ന​ന്ത​പു​രം തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ക​ട​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നും വി​ശാ​ല​മാ​യ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഡ്രോ​ണി​ന്‍റെ ശേ​ഷി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും.

കേ​ര​ള പൊ​ലി​സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട​യി​ലു​ള്ള ഡ്രോ​ൺ ഫോ​റ​ൻ​സി​ക് ലാ​ബ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലാ​ണ് ഡ്രോ​ണു​ക​ൾ നി​ർ​മി​ച്ച​ത്. ബെം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ഏ​റോ​ഫോ​യി​ൽ ഇ​ന്ന​വേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്റ്റാ​ർ​ട്ട​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​ക​സ​നം. ഒ​രു​കാ​ല​ത്ത് വി​വി​ഐ​പി സു​ര​ക്ഷാ ഡ്യൂ​ട്ടി​ക​ളി​ൽ മാ​ത്രം പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഡ്രോ​ണു​ക​ൾ ഇ​ന്ന് വ​ള്ളം​ക​ളി, ജ​ന​ക്കൂ​ട്ടം കൂ​ടു​ത​ലാ​യി എ​ത്തു​ന്ന ഉ​ത്സ​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് സൈ​ബ​ർ ഡോം ​ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

District News

ര​ക്ത​മൂ​ല​കോ​ശം ദാ​നം ചെ​യ്ത് അ​ദ്നാ​ൻ പി. ​ന​സീ​ഫ്

ആ​ലു​വ: ഗു​രു​ത​ര ര​ക്ത​രോ​ഗം ബാ​ധി​ച്ച രോ​ഗി​ക്ക് ര​ക്ത​മൂ​ല​കോ​ശം ദാ​നം ചെ​യ്ത് മാ​തൃ​ക​യാ​യി അ​ദ്നാ​ൻ പി. ​ന​സീ​ഫ്. അ​പൂ​ർ​വ ജ​നി​ത​ക​പ്പൊ​രു​ത്ത​ത്തി​ലൂ​ടെ രോ​ഗി​ക്ക് അ​നു​യോ​ജ്യ​നാ​യ ദാ​താ​വാ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ദ്നാ​ൻ ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​നാ​യ​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 18ന് ​എ​ട​ത്ത​ല​യി​ലെ കോ​ള​ജി​ലെ ദേ​ശീ​യ സേ​വ​ന പ​ദ്ധ​തി​യു​ടെ 226, 308 യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ട്രി ര​ക്ത​മൂ​ല​കോ​ശ ദാ​താ​ക്ക​ളു​ടെ ര​ജി​സ്ട്രി സം​ഘ​ടി​പ്പി​ച്ച ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പി​ലാ​ണ് അ​ദ്നാ​ൻ ദാ​താ​വാ​കാ​ൻ പേ​ര് ചേ​ർ​ത്ത​ത്. സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗി​യു​മാ​യി ജ​നി​ത​ക​പ്പൊ​രു​ത്ത​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

അ​നു​യോ​ജ്യ​നാ​യ ദാ​താ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​യ​തി​നാ​ലാ​ണ് ഇ​ത്ത​രം പൊ​രു​ത്ത​ത്തെ ‘ദ​ശ​ല​ക്ഷ​ത്തി​ൽ ഒ​രാ​ൾ’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. കെ​എം​ഇ​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ അ​ദ്നാ​ന്‍റെ സേ​വ​ന​ത്തെ കോ​ള​ജ് അ​ധി​കൃ​ത​ർ ആ​ദ​രി​ച്ചു.

District News

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ങ്കോ​ള​ജി ഐ​സി​യു​വി​ൽ എ​സി ക​ട്ട്

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ങ്കോ​ള​ജി ഐ​സി​യു​വി​ലെ എ​യ​ർ ക​ണ്ടീ​ഷ​ൻ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. അ​തി​തീ​വ്ര പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ അ​ർ​ബു​ദ ബാ​ധി​ത​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന 12 കി​ട​ക്ക​ക​ളു​ള്ള ഓ​ങ്കോ​ള​ജി ഐ​സി​യു​വി​ലാ​ണ് എ​സി ത​ക​രാ​റി​ലാ​യ​ത്. കീ​മോ​തെ​റാ​പ്പി​ക്കു വി​ധേ​യ​രാ​യ​വ​രും പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​രു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. രോ​ഗ​ത്തി​ന്‍റെ വേ​ദ​ന​യ്ക്കു പു​റ​മേ ക​ന​ത്ത ചൂ​ടും സ​ഹി​ക്കാ​നാ​വാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്ന് രോ​ഗി​ക​ൾ പ​റ​യു​ന്നു.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നു​ള്ള സ്പെ​ഷ്യാ​ലി​റ്റി കാ​ൻ​സ​ർ ബ്ലോ​ക്കി​ലാ​ണ് ഐ​സി​യു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ഞ്ചാം നി​ല​യാ​യ​തി​നാ​ൽ ചൂ​ട് കൂ​ടു​ത​ലാ​ണ്. മു​റി​യി​ൽ ഫാ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​സി​യു​ടെ കം​പ്ര​സ​ർ ത​ക​രാ​റി​ലാ​ണെ​ന്നും സ്പെ​യ​ർ​പാ​ർ​ട്സ് ല​ഭ്യ​മ​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. കീ​മോ​തെ​റാ​പ്പി ക​ഴി​ഞ്ഞു കൗ​ണ്ട് കു​റ​ഞ്ഞ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന മു​റി​യി​ലെ സൗ​ക​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും നേ​ര​ത്തേ സ​മാ​ന​മാ​യ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഓ​ങ്കോ​ള​ജി ഐ​സി​യു​വി​ലെ എ​യ​ർ ക​ണ്ടീ​ഷ​ൻ സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​ത് അ​നാ​സ്ഥ​യാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ് ആ​രോ​പി​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യെ സ​ർ​ക്കാ​ർ പി​ന്നോ​ട്ട​ടി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

District News

കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ ക​ലോ​ത്സ​വം ജൈ​ത്ര​യാ​ത്ര തു​ട​ർ​ന്ന് തേ​വ​യ്ക്ക​ൽ വി​ദ്യോ​ദ​യ

കി​ഴ​ക്ക​മ്പ​ലം: കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വി​ഴാ​ൻ ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ എ​തി​രാ​ളി​ക​ളെ ഏ​റെ പി​ന്നി​ലാ​ക്കി തേ​വ​യ്ക്ക​ൽ വി​ദ്യോ​ദ​യ സ്കൂ​ൾ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. 606 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​താ​ണ് വി​ദ്യോ​ധ​യ. 571 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​രാ​യ താ​മ​ര​ച്ചാ​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ര​ണ്ടാ​മ​തു​ണ്ട്. 563 പോ​യി​ന്‍റ് വീ​ത​മു​ള്ള ശ്രീ ​ശാ​ര​ദ വി​ദ്യാ​ല​യ​വും വ​ശ്വ​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.

ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഞ്ച് കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ കാ​റ്റ​ഗ​റി 1: ചി​ന്മ​യ വി​ദ്യാ​ല​യ വെ​സ്റ്റ് കൊ​ച്ചി (61), കാ​റ്റ​ഗ​റി 2: ക്രി​സ്തു ജ​യ​ന്തി പ​ബ്ലി​ക് സ്കൂ​ൾ (112), കാ​റ്റ​ഗ​റി 3: വി​ദ്യോ​ധ​യ സ്കൂ​ൾ - 217, കാ​റ്റ​ഗ​റി 4: വി​ശ്വ​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ - 195 എ​ന്നീ സ്കൂ​ളു​ക​ൾ ഒ​ന്നാ​മ​താ​ണ്. ഓ​പ്പ​ണ്‍ കാ​റ്റ​ഗ​റി​യി​ൽ 72 പോ​യി​ന്‍റു​ള്ള നൈ​പു​ണ്യ പ​ബ്ലി​ക് സ്കൂ​ളാ​ണ് ഒ​ന്നാ​മ​ത്.

കാ​റ്റ​ഗ​റി ഒ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പി.​എ​സ്. ശ്വേ​ത (ചി​ന്മ​യ വി​ദ്യാ​ല​യ വെ​സ്റ്റ് കൊ​ച്ചി), ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ധ്യാ​ൻ ശ്രീ​കു​മാ​ർ (വി​ദ്യാ​ധി​രാ​ജ വി​ദ്യാ​ഭ​വ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), കാ​റ്റ​ഗ​റി ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ശ്രി​യ വി. ​രാ​ജീ​വ് (ശ്രീ ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ൾ പൂ​ത്തോ​ട്ട), ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വാ​സു​ദേ​വ് ശ​ര​ത് (നെ​ഗി​ൾ വി​ദ്യാ​ഭ​വ​ൻ), കാ​റ്റ​ഗ​റി മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മെ​റി​ൻ ജി​ജോ (റ​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ), ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കാ​ർ​ത്തി​ക് വി​ജേ​ഷ് (വി​ദ്യോ​ധ​യ സ്കൂ​ൾ), കാ​റ്റ​ഗ​റി നാ​ല് പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ബ​സ്റ്റി പ​യ​സ് (സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ൾ), ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എം.​എ​സ്. ദേ​വ് കൃ​ഷ്ണ (വി​ശ്വ​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ) എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാ​മ​താ​ണ്.

കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ​യു​ടെ കീ​ഴി​ലു​ള്ള 72 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ക​ലോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും.

District News

വെ​ളു​പ്പിനോ​ട് ക​ടു​ത്ത ഇ​ഷ്ടം; കൃ​ഷ്ണ​പി​ള്ള നാ​ട്ടി​ലെ വൈ​റ്റ് ചേ​ട്ട​ൻ

മു​ണ്ട​ക്ക​യം: വെ​ളു​ത്ത വ​സ്തു​ക്ക​ളോ​ടു​ള്ള ക​ടു​ത്ത ഇ​ഷ്ടം കൊ​ണ്ട് കൃ​ഷ്ണ​പി​ള്ള ചേ​ട്ട​ൻ ഇ​ന്ന് നാ​ട്ടി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത് വൈ​റ്റ് ചേ​ട്ട​ൻ എ​ന്ന പേ​രി​ൽ. ഇ​ദ്ദേ​ഹം ധ​രി​ക്കു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തു​മെ​ല്ലാം വെ​ളു​ത്ത വ​സ്തു​ക്ക​ൾ. മു​ണ്ട​ക്ക​യം​കാ​ര​ന​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി മു​ണ്ട​ക്ക​യ​ത്തും സ​മീ​പം മേ​ഖ​ല​ക​ളു​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം.

പ​ത്ത​നം​തി​ട്ട റാ​ന്നി പെ​രു​മ്പ​ട്ടി സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​പി​ള്ള ഇ​ന്ന് മു​ണ്ട​ക്ക​യ​ത്ത് അ​റി​യ​പ്പെ​ടു​ന്ന​ത് വൈ​റ്റ് ചേ​ട്ട​ൻ എ​ന്ന പേ​രി​ലാ​ണ്. പേ​ര് പോ​ലെ ത​ന്നെ വ്യ​ത്യ​സ്ത​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​വും. സ​ർ​വ​തും വൈ​റ്റാ​ണ്. ഷ​ർ​ട്ട്, പാ​ന്‍റ്, കു​ട, ചെ​രി​പ്പ്, ബെ​ൽ​റ്റ് എ​ന്നു​വേ​ണ്ട ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ല്ലാം വെ​ള്ള ക​ള​റി​ലു​ള്ള​ത് മാ​ത്രം.

എ​ന്തി​ന് മു​ഖ​ത്ത് വ​ച്ചി​രി​ക്കു​ന്ന ക​ണ്ണ​ട​യും ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ലും ലാ​പ്ടോ​പ്പു​മെ​ല്ലാം വെ​ള്ള. സ്വ​ന്ത​മാ​യി​യു​ള്ള കാ​റും എ​യ്‌​സ് ലോ​റി​യും വെ​ള്ള ക​ള​റി​ലു​ള്ള​ത്. ഒ​പ്പം ന​ര​ച്ച മു​ടി​യും മീ​ശ​യും. ഇ​തോ​ടെ​യാ​ണ് കൃ​ഷ്ണ​പി​ള്ള നാ​ട്ടു​കാ​രു​ടെ സ്വ​ന്തം വൈ​റ്റ് ചേ​ട്ട​നാ​യി മാ​റി​യ​ത്.

1985 മു​ത​ൽ മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി വെ​ള്ള ക​ള​റി​നോ​ടു​ള്ള സ്നേ​ഹം തു​ട​ങ്ങി​യി​ട്ട്. മും​ബൈ​യി​ൽ ഒ​എ​ൻ​ജി​സി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന കാ​ല​ത്ത് വെ​ള്ള ക​ള​റി​ലു​ള്ള വ​സ്ത്രം ധ​രി​ച്ചാ​ൽ പെ​ട്ടെ​ന്ന് മു​ഷി​യു​മെ​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞ​തോ​ടെ ഇ​ത് തി​രു​ത്താ​ൻ വേ​ണ്ടി​യാ​ണ് ആ​ദ്യം പ​തി​വാ​യി വെ​ള്ള ക​ള​റി​ലു​ള്ള ഡ്ര​സ് ഇ​ട്ടു​തു​ട​ങ്ങി​യ​ത്.

പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ​ക്കെ​ല്ലാം വെ​ള്ള ക​ള​ർ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കൃ​ഷ്ണ​പി​ള്ള പ​റ​യു​ന്നു. പ്ലം​ബിം​ഗ്, വ​യ​റിം​ഗ്, ഇ​ന്‍റീ​രി​യ​ർ ഡെ​ക്ക​റേ​ഷ​ൻ തു​ട​ങ്ങി ക​ല്ലു​കെ​ട്ടി​ന്‍റെ കോ​ൺ​ട്രാ​ക്‌ടർ ജോ​ലി വ​രെ ഇ​ദ്ദേ​ഹം ക​രാ​ർ എ​ടു​ത്ത് ചെ​യ്യു​ന്നു​ണ്ട്. നി​ല​വി​ൽ മു​ണ്ട​ക്ക​യം ക​ള്ളി​വ​യ​ലി​ൽ ഗ്രൂ​പ്പി​ന്‍റെ ജോ​ലി​ക​ളാ​ണ് കോ​ൺ​ട്രാ​ക്ട് എ​ടു​ത്ത് ചെ​യ്യു​ന്ന​ത്. മു​ന്പ് കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ന്‍റെ​യ​ട​ക്കം ഇ​ന്‍റീ​രി​യ​ർ ഡെ​ക്ക​റേ​ഷ​ൻ വ​ർ​ക്കു​ക​ളും ചെ​യ്ത​ത് വൈ​റ്റ് ചേ​ട്ട​നാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ ജോ​ലി​ക്കാ​യി നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടെ​ങ്കി​ലും മ​ല​യാ​ളി​ക​ളെ മാ​ത്ര​മാ​ണ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഏ​റ്റെ​ടു​ക്കു​ന്ന ജോ​ലി​ക​ൾ വ​ള​രെ കൃ​ത്യ​മാ​യും ഭം​ഗി​യാ​യും ചെ​യ്യു​ന്ന​തുകൊ​ണ്ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം പ​ല​രും ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട്. വെ​ള്ള ക​ള​റി​ലു​ള്ള ഡ്ര​സ് കോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് കി​ട്ടു​ന്ന​തി​ൽ കൂ​ടു​ത​ൽ മ​തി​പ്പ് ത​നി​ക്ക് സ​മൂ​ഹ​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് വൈ​റ്റ് ചേ​ട്ട​ൻ പ​റ​യു​ന്നു. തു​ട​ന്നു​ള്ള കാ​ല​വും വൈ​റ്റി​നെ സ്നേ​ഹി​ച്ച് മു​ന്നോ​ട്ട് പോ​കു​വാ​നാ​ണ് വൈ​റ്റ് ചേ​ട്ട​ന്‍റ തീ​രു​മാ​നം.

District News

­­മോ​ഷ​ണ​ക്കേ​സി​ൽ പ്രതിയെ അ​റ​സ്റ്റ് ചെ​യ്തു

എ​രു​മേ​ലി: പ​മ്പാ​വാ​ലി സ്വ​ദേ​ശി മോ​ഷ​ണ​ക്കേ​സി​ൽ വ​ട​ശേ​രി​ക്ക​ര​യി​ൽ അ​റ​സ്റ്റി​ൽ. മോ​ഷ്ടി​ച്ച​ത് 22,500 രൂ​പ​യും സി​സി​ടി​വി​യു​ടെ വൈ​ഫൈ മോ​ഡ​വും വാ​ച്ച്, ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ർ, ഒ​രു ക​ത്തി എ​ന്നി​വയ്ക്കു. പ​മ്പാ​വാ​ലി എ​രു​ത്വാ​പ്പു​ഴ അ​ണി​യ​റ സു​മേ​ഷ് മോ​ഹ​ന​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റാ​ന്നി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, കോ​ട്ട​യം വെ​സ്റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലും മോ​ഷ​ണ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. വ​ട​ശേ​രി​ക്ക​ര​യി​ൽ മ​ണി​യാ​റ്റ് പ്ലാ​സ​യ്ക്ക് സ​മീ​പം ഫ്രൂ​ട്ട് സ്റ്റാ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഷ​ണ​ത്തി​നി​ടെ പ്ര​തി​യി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട ചി​ല വ​സ്തു​ക്ക​ളാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്.

പെ​രു​നാ​ട് പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്‌ടർ മി​ഥു​ൻ അ​ശോ​ക്, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ വി​ജേ​ഷ്, സി​പി​ഒ​മാ​രാ​യ അ​ക്ഷ​യ് വേ​ണു, അ​രു​ൺ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘം എ​രു​മേ​ലി​യി​ലെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

District News

നെ​ല്ലി​നെ​യ​റി​യാ​നെ​ത്തി നെ​ല്ല് വി​ത​ച്ച് മ​ട​ങ്ങി

എ​ലി​ക്കു​ളം: നെ​ൽ​കൃഷി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ നേ​രി​ട്ട​റി​ഞ്ഞും വി​ത​യ്ക്ക​ലി​ൽ പ​ങ്കാ​ളി​ക​ളാ​യും വി​ദ്യാ​ർ​ഥി​ക​ൾ മ​ട​ങ്ങി. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ ഏ​ക പാ​ട​ശേ​ഖ​ര​മാ​യ എ​ലി​ക്കു​ളം മ​ല്ലി​ക​ശ്ശേ​രി അ​മ്പ​ല​വ​യ​ൽ പാ​ട​ത്താ​ണ് കാ​ള​കെ​ട്ടി അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ൽ സ്‌​കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് വോ​ള​ന്‍റി​യ​ർ​മാ​ർ പ​ഠ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

പാ​ട​മൊ​രു​ക്ക​ൽ, ന​ടീ​ൽ, വി​ള പ​രി​പാ​ല​നം, കൊ​യ്ത്ത്, നെ​ല്ല​രി​യാ​ക്ക​ൽ തു​ട​ങ്ങി നെ​ൽ​കൃ​ഷി​യു​ടെ എ​ല്ലാ ഘ​ട്ട​വും ക​ർ​ഷ​ക​രി​ൽ നി​ന്ന് ചോ​ദി​ച്ച​റി​ഞ്ഞു. വി​ത്തി​ടീ​ലി​ലും കു​ട്ടി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജാ​ൻ​സി ബേ​ബി ആ​യി​ലൂ​ക്കു​ന്നേ​ൽ, ജി​മ്മി ജോ​സ് കു​ഴി​പ്പാ​ല​ത്ത​റ​പ്പേ​ൽ, നെ​ൽ ക​ർ​ഷ​ക​രാ​യ റോ​സ​മ്മ മാ​ത്യു കോ​ക്കാ​ട്ട്, കെ.​പി. സ​ജീ​വ് പാ​റ​ക്ക​ട​വി​ൽ, ടി.​എ​ൻ. കു​ട്ട​പ്പ​ൻ താ​ന്നി​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ഠ​ന​സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

എ​ലി​ക്കു​ളം അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫിസ​ർ എ.​ജെ. അ​ല​ക്‌​സ് റോ​യ്, കാ​പ്പു​ക​യം പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ധ​ന്യാ ജോ​ബി, പ്രി​ൻ​സി​പ്പ​ൽ പി. ​ഓ​മ​ന, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫിസ​ർ ജി​ലു സെ​ബാ​സ്റ്റ്യ​ൻ, അ​ധ്യാ​പ​ക​രാ​യ സ്റ്റെ​ല്ലാ ജോ​ർ​ജ്, രാ​ജേ​ഷ് തോ​മ​സ്, വി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, ടി​ബി​ൻ തോ​മ​സ്, വി​ദ്യാ​ർ​ഥി ക​ൺ​വീ​ന​ർ​മാ​രാ​യ ദേ​വി​ക പി.​ സു​നി​ൽ, ജ്യോ​തീ​ന്ദ്ര​നാ​ഥ് മി​ഥി​ലേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ഠ​ന​സം​ഘ​മെ​ത്തി​യ​ത്.

District News

വാ​ഴൂ​രി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നി​വേ​ദ​നം

വാ​ഴൂ​ർ: മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി നി​വേ​ദ​നം. വാ​ഴൂ​ർ ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​ൻ പാ​ന​ൽ ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.

ചാ​മം​പ​താ​ൽ എ​സ്ബി​ടി ക​വ​ല - കാ​നം റോ​ഡ്, വെ​ട്ടു​വേ​ലി -വൈ​എം​സി​എ പ​ടി വ​ഴി കാ​നം റോ​ഡ്, നാ​ലാം​മൈ​ൽ - ഇ​ള​ങ്ങോ​യി പാ​ലം റോ​ഡ് എ​ന്നി​വ റീ​ടാ​ർ ചെ​യ്യ​ണം, ഉ​ള്ളാ​യം, ചാ​മം​പ​താ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം, കാ​ഞ്ഞി​ര​പ്പാ​റ ക​വ​ല​യി​ലെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി വേ​ണം, വാ​ഴൂ​രി​ലെ ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വേ​ദ​ന​ത്തി​ലു​ള്ള​ത്.

District News

വീ​ണ​ത് വ​ൻ മ​രം; പൊ​ന്ത​ൻ​പു​ഴ​യെ വ​ഴി​മു​ട​ക്കി​യ​ത് ഒ​രു ദി​വ​സം

എ​രു​മേ​ലി: റോ​ഡ​രി​കി​ൽ വീ​ഴാ​റാ​യ വ​ന​ത്തി​ലെ മ​ര​ങ്ങ​ൾ എ​രു​മേ​ലി ക​ന​ക​പ്പ​ലം പൊ​ന്ത​ൻ​പു​ഴ റൂ​ട്ടി​ൽ അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന​ത് നി​ര​വ​ധി ത​വ​ണ. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പൊ​ന്ത​ൻ​പു​ഴ പ്ലാ​ച്ചേ​രി റോ​ഡി​ൽ വീ​ണ​ത് വ​ൻ മ​ര​മാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ​യും ഇ​തു​വ​ഴി ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ക​ന​ക​പ്പ​ലം റൂ​ട്ടി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​മു​ണ്ടാ​യ​ത് അഗ്‌നിരക്ഷാസേന എ​ത്തി മ​രം മു​റി​ച്ചു മാ​റ്റി പ​രി​ഹ​രി​ച്ചി​രു​ന്നു.

മ​രം വീ​ഴു​മ്പോ​ൾ ക​ട​ന്നുപോ​യ ബൈ​ക്ക് യാ​ത്രി​ക​ൻ ഭാ​ഗ്യംകൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം പൊ​ന്ത​ൻ​പു​ഴ - പ്ലാ​ച്ചേ​രി റൂ​ട്ടി​ൽ വീ​ണ വ​ൻ മ​രം നീ​ക്കാ​നു​ള്ള ജോ​ലി​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യ​തെ​ങ്കി​ലും ഇ​നി​യും വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ തോ​തി​ലാ​യി​ട്ടി​ല്ല. കെ​എ​സ്ഇ​ബി​ക്ക് ഉ​ണ്ടാ​യ​ത് വ​ൻ ന​ഷ്ട​മാ​ണ്. പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​ർ​ത്താ​ണ് മ​രം വീ​ണ​ത്. ഫ​യ​ർ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് രാ​ത്രി​യി​ൽ മ​രം മു​റി​ച്ചുനീ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം പൂ​ർ​ണ​മാ​യി സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും മ​രം മു​റി​ക്ക​ൽ ആ​രം​ഭി​ച്ച​ത്. ത​ക​ർ​ന്നുവീ​ണ ലൈ​നു​ക​ളും പോ​സ്റ്റു​ക​ളും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ നീ​ക്കാ​ൻ ജോ​ലി​ക​ൾ തു​ട​ങ്ങി. പ്ര​ദേ​ശ​ത്ത് ഒ​രു ദി​വ​സ​മാ​യി വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ത​ക​ർ​ന്ന ലൈ​നു​ക​ളും പോ​സ്റ്റു​ക​ളും മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത് പൂ​ർ​ത്തി​യാ​യ ശേ​ഷം വൈ​ദ്യു​തി വി​ത​ര​ണം സു​ഗ​മ​മാ​കു​മെ​ന്ന് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ ഈ ​റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. റാ​ന്നി വ​ഴി പ്ലാ​ച്ചേ​രി​യി​ൽ എ​ത്തി വാ​ഹ​ന​ങ്ങ​ൾ മു​ക്ക​ട വ​ഴി ചാ​രു​വേ​ലി റൂ​ട്ടി​ൽ സ​ഞ്ച​രി​ച്ച് പൊ​ന്ത​ൻ​പു​ഴ റോ​ഡി​ൽ പ്ര​വേ​ശി​ക്കാം. മ​ണി​മ​ല റൂ​ട്ടി​ൽ പൊ​ന്ത​ൻ​പു​ഴ​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റാ​ന്നി റൂ​ട്ടി​ൽ പോ​കാ​ൻ ചാ​രു​വേ​ലി മു​ക്ക​ട വ​ഴി പ്ലാ​ച്ചേ​രി​യി​ൽ എ​ത്തി ക​ട​ന്നു​പോ​കാം. ഈ ​രീ​തി​യി​ലാ​ണ് നി​ല​വി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

അ​നാ​സ്ഥ വ​നം വ​കു​പ്പി​ൽ

കേ​ടാ​യ മ​ര​ങ്ങ​ളും ശി​ഖ​ര​ങ്ങ​ളും വ​നം വ​കു​പ്പ് മു​റി​ച്ചുമാ​റ്റി​യാ​ൽ വ​ന​പാ​ത​യി​ൽ മ​ര​ങ്ങ​ൾ വീ​ഴു​ന്ന അ​പ​ക​ട​ങ്ങ​ൾ തു​ട​രി​ല്ല. മ​ര​ങ്ങ​ൾ കേ​ടാ​യ​വ വെ​ട്ടിമാ​റ്റാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പ​ടെ നി​വേ​ദ​ന​ങ്ങ​ൾ പ​ല ത​വ​ണ വ​നം വ​കു​പ്പി​ൽ ന​ൽ​കി. ഒ​ടു​വി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ന​ൽ​കി. എ​ന്നാ​ൽ, അ​തി​ലൊ​ന്നും ഒ​രു ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി​ട്ടി​ല്ല. വ​ന​ത്തി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന ര​ണ്ട് റോ​ഡാ​ണ് എ​രു​മേ​ലി പൊ​ന്ത​ൻ​പു​ഴ റൂ​ട്ടി​ൽ ഉ​ള്ള​ത്. ഒ​ന്ന് ക​ന​ക​പ്പ​ലം മു​ത​ൽ മു​ക്ക​ട വ​രെ നീ​ളു​ന്ന പാ​ത. മ​റ്റൊ​ന്ന് മു​ക്ക​ട​യി​ൽ നി​ന്ന് പ്ലാ​ച്ചേ​രി​ക്കും പ്ലാ​ച്ചേ​രി മു​ത​ൽ പൊ​ന്ത​ൻ​പു​ഴ വ​രെ​യു​മു​ള്ള പാ​ത. ഈ ​പാ​ത​ക​ളി​ൽ ഓ​രോ വൈ​ദ്യു​തി പോ​സ്റ്റി​ന്‍റെ​യും ചു​വ​ടി​ൽ നോ​ക്കി​യാ​ൽ ത​ക​ർ​ന്നു വീ​ണ വൈ​ദ്യു​തി പോ​സ്റ്റു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ നി​ര​വ​ധി കാ​ണാം. ഒ​രു പോ​സ്റ്റി​ന്‍റെ ചു​വ​ട്ടി​ൽ കു​റ​ഞ്ഞ​ത് മൂ​ന്ന് പോ​സ്റ്റു​ക​ളു​ടെ എ​ങ്കി​ലും അ​വ​ശി​ഷ്ട​ങ്ങ​ളു​ണ്ട്.

ക​ന​ക​പ്പ​ലം, പൊ​ന്ത​ൻ​പു​ഴ റൂ​ട്ടു​ക​ളി​ൽ ഭീ​തി​യോ​ടെ അ​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ റോ​ഡി​ൽ ചെ​രി​ഞ്ഞു വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. പ​ല​തി​ന്‍റെ​യും ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചാ​ൽ അ​പ​ക​ട സാ​ധ്യ​ത​യ്ക്ക് കു​റ​വു​ണ്ടാ​കും. എ​രു​മേ​ലി, മ​ണി​മ​ല കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫിസു​ക​ളി​ൽനി​ന്ന് ക​ത്തു​ക​ൾ ന​ൽ​കി​യ​താ​ണ്. പ​ല​പ്പോ​ഴാ​യി നൂ​റി​ൽ പ​രം പോ​സ്റ്റു​ക​ൾ കെ​എ​സ്ഇ​ബി​ക്ക് ഈ ​പാ​ത​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ണ് ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​ണ് അ​പ​ക​ട മ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റാ​ൻ വ​നം വ​കു​പ്പി​ന് കെ​എ​സ്ഇ​ബി ക​ത്തു​ക​ൾ ന​ൽ​കി​യ​ത്. ഒ​രു ക​ത്തി​ന് പോ​ലും വ​നം വ​കു​പ്പ് മ​റു​പ​ടി ന​ൽ​കി​യി​ട്ട​ല്ലെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

District News

ര​ക്ത​ദാ​നം ന​ട​ത്തി​യ ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ആ​ദ​ര​വ്

പാ​ലാ: ലോ​ക വോ​ള​ണ്ട​റി ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ​തി​വാ​യി ര​ക്ത​ദാ​നം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കു ആ​ദ​ര​വ് ന​ല്‍​കി. ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ആ​ൻഡ് സി​ഇ​ഒ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ര​ക്ത​ദാ​നം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​ക​യും അ​ഭി​മാ​ന​ക​ര​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ലാ ഡി​വൈ​എ​സ്പി ടി.​എം. വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​ന​വും ആ​ദ​ര​വും നി​ര്‍​വ​ഹി​ച്ചു.

ര​ക്ത​ദാ​നം ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​രാ​യ ജീ​വ​ന​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്തി എം​എ​സ്എം ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് സോ​ണ്‍ എ​ന്ന വാ​ട്‌​സ്അ​പ് ഗ്രൂ​പ്പി​ന്‍റെ ലോ​ഞ്ചിം​ഗും ന​ട​ത്തി. കൃ​തൃ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ അ​ഞ്ചു ത​വ​ണ​യി​ല്‍ കൂ​ടു​ത​ല്‍ ര​ക്തം ദാ​നം ചെ​യ്ത ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് എ​യ​ര്‍​കോ​മ​ഡോ​ര്‍ ഡോ.​പോ​ളി​ന്‍ ബാ​ബു സ​ന്ദേ​ശം ന​ല്‍​കി. പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ ജീ​സ്‌​മോ​ന്‍ ബേ​ബി, ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ​സ് അ​സി. മാ​നേ​ജ​ര്‍ മാ​ഗി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി വാ​ഴ ക​ര്‍​ഷ​ക​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

പാ​ലാ: നൂ​ത​ന സാ​ങ്കേ​തി​കവി​ദ്യ​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കി ഉ​ത്പാ​ദ​ന ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കാ​നും മൂ​ല്യ വ​ര്‍​ധി​ത ഉ​ല്‍​പ​ന്ന നി​ര്‍​മാ​ണ​ത്തി​ലൂ​ടെ വ​രു​മാ​ന വ​ര്‍​ധ​ന​വ് ഉ​റ​പ്പുവ​രു​ത്താ​നും കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് സാ​ധി​ക്കു​ന്ന​താ​യും ഇ​വ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും കു​മ​ര​കം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​ലി​സ​ബ​ത്ത് ജോ​സ​ഫ്. രൂ​പ​ത​യു​ടെ ക​ര്‍​ഷ​ക ബാ​ങ്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച വാ​ഴ ക​ര്‍​ഷ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

പാ​ലാ ഷാ​ലോം പാ​സ്റ്റ​റ​ല്‍ സെ​ന്‍ററി​ല്‍ സഘ​ടി​പ്പി​ച്ച വാ​ഴ ക​ര്‍​ഷ​ക സം​ഗ​മ​ത്തി​ല്‍ പി​എ​സ്ഡ​ബ്ലി​യു​എ​സ് ഡ​യ​റ​ക്‌​ട​ര്‍ ഫാ.​ ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ ആ​ശ വി. ​പി​ള്ള, ഫാ.​ ജോ​ര്‍​ജ് നെ​ല്ലി​ക്കു​ന്ന് ചെ​രി​വു​പു​ര​യി​ടം, ഫാ.​ മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ത്തി​നാ​ല്‍, ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, പി.​വി. ജോ​ര്‍​ജ് പു​ര​യി​ടം, ടോ​ണി സ​ണ്ണി, ഷീ​ബാ ബെ​ന്നി, തോ​മ​സ് ജോ​ര്‍​ജ്, സൗ​മ്യ ജെ​യി​സ്, ടോ​ണി ക​ണി​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഏ​ത്ത​ക്കാ​യ്ക്കും ചെ​റു​പ​ഴ​ങ്ങ​ള്‍​ക്കും വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ഉ​ത്പാ​ദ​ന​വും ന്യാ​യ​വി​ല​യും ഉ​റ​പ്പു​വ​രു​ത്താ​നും വാ​ഴ​യി​ല, വാ​ഴ​ച്ചുണ്ട്, വാ​ഴ​ത്ത​ട, വാ​ഴ​പി​ണ്ടി എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ സം​രം​ഭ​ക പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​തി​നു​മാ​യി​ട്ടാ​ണ് വാ​ഴ ക​ര്‍​ഷ​ക​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

ഗു​ണ​മേ​ന്മ​യു​ള്ള വി​ത്തും വ​ള​വും കീ​ട​നാ​ശി​നി​യും യ​ഥാ​സ​മ​യം ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കി പ​ന്ത്ര​ണ്ടു മാ​സ​വും വി​ള​വെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ പ​ദ്ധ​തി​യാ​ണ് ല​ക്ഷ്യംവയ്ക്കു​ന്ന​ത്. കൂ​ട്ടാ​യ്മ​യി​ല്‍ അം​ഗ​ങ്ങ​ളാ​കു​ന്ന ക​ര്‍​ഷ​ക​രു​മാ​യി ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ടു​ക്ക​ല്‍ വാ​ങ്ങ​ല്‍ ന​ട​ത്താ​നും രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പാ​ലാ സാ​ന്‍​തോം ഫു​ഡ് ഫാ​ക്ട​റി​യി​ല്‍ നി​ന്ന് മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ണ്ടാ​ക്കി പാ​ല​നോ​വ ബ്രാ​ൻഡില്‍ ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

District News

ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്ന​ല്‍ സം​വി​ധാ​നം

പാ​ലാ: ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രുക്കി​ന് പ​രി​ഹാ​ര​മാ​യി ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​നം നി​ല​വി​ല്‍വ​രു​ന്നു. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ഡ്‌​ന്യൂസ് ഇ​ന്ത്യ എ​ന്ന സി​ഗ്‌​ന​ല്‍ മാ​നു​ഫാ​ക്ചറിംഗ് ക​മ്പ​നി​യാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ ജം​ഗ്ഷ​നു​ക​ളി​ല്‍ ഓ​ട്ടോമാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഏ​ക​ദേ​ശം 50 ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ക്കും.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സ്ഥാ​പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മാ​യാ രാ​ഹു​ൽ, അ​ഡ്ന്യൂ​സ് ഇ​ന്ത്യ സി​ഗ്‌​ന​ല്‍ മാ​നു​ഫാ​ക്ച​റിം​ഗ് ക​മ്പ​നി പ്രൊ​പ്രൈ​റ്റ​ര്‍ ഡാ​നി​യ​ല്‍ തോ​മ​സ്, പാ​ലാ ട്രാ​ഫി​ക് എ​സ്ഐ ബി. ​സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

നേ​ര​ത്തേ ആ​ര്‍വി ജം​ഗ്ഷ​നി​ലും മ​ഹാ​റാ​ണി ജം​ഗ്ഷ​നി​ലും സി​ഗ്‌​ന​ല്‍ സം​വി​ധാ​നം സ്ഥാ​പി​ച്ചി​രു​ന്നു. ഇ​വ​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ന​ട​ത്തും. വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് അ​നു​സ​രി​ച്ച് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ന്‍ പു​തി​യ സം​വി​ധാ​ന​ത്തി​ന് ക​ഴി​യും

പ​രി​ശോ​ധ​ന ന​ട​ത്തി
സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഡ് ന്യൂ​സ് ഇ​ന്ത്യ​യു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

ശ​ബ​രി​മ​ല പാ​ത​യി​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും
പാ​ലാ മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന പാ​ത​യി​ലെ അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ണിം​ഗ് ഫ്ലാഷ​ര്‍ അ​ഥ​വാ ബ്ലി​ങ്ക​ര്‍ സം​വി​ധാ​നം സ്ഥാ​പി​ക്കും. അ​പക​ട​സാ​ധ്യ​ത​യു​ള്ള വ​ള​വു​ക​ളി​ലും മ​റ്റ് പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യം. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, പൊ​ന്‍​കു​ന്നം മേ​ഖ​ല​ക​ളി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ക​മ്പ​നി​യാ​ണ് ആ​ഡ്ന്യൂ​സ് ഇ​ന്ത്യ. ഇ​തേ മാ​തൃ​ക​യി​ലാ​ണ് പാ​ലാ​യി​ലും സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.

District News

അ​രു​വിത്തു​റ കോ​ള​ജി​ന് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ലയ​ത്തി​ന്‍റെ ഐ​ഐ​സി ത്രീ ​സ്റ്റാ​ർ പ​ദ​വി

അ​രു​വി​ത്തു​റ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് നൂ​ത​നാ​ശ​യ​ങ്ങ​ൾ, സ​ർ​ഗാ​ത്മ​ക​ത, സം​രം​ഭ​ക​ത്വം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ച്ച അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജി​ന് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ന്നൊ​വേ​ഷ​ൻ സെ​ല്ലി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഇ​ന്നൊ​വേ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ 2024-25 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തെ ത്രീ ​സ്റ്റാ​ർ റേ​റ്റിം​ഗ് ല​ഭി​ച്ചു.

നൂ​ത​നാ​ശ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​ക്കാ​ദ​മി​ക് സ​മൂ​ഹ​ത്തി​ൽ സം​രം​ഭ​ക​ത്വ മ​നോ​ഭാ​വം വ​ള​ർ​ത്തു​ന്ന​തി​നു​മു​ള്ള കോ​ള​ജി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗി​കാ​ര​മാ​ണ് ത്രീ ​സ്റ്റാ​ർ പ​ദ​വി ല​ഭ്യ​മാ​യ​ത്. ഉ​യ​ർ​ന്നു​വ​രു​ന്ന സാ​മൂ​ഹി​ക, സാ​ങ്കേ​തി​ക, വ്യാ​വ​സാ​യി​ക​ രം​ഗ​ങ്ങ​ളി​ൽ സ​ർ​ഗാ​ത്മ​ക ആ​ശ​യ​ങ്ങ​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​നും നൂ​ത​ന​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നും സം​രം​ഭ​ക​ത്വ സം​രം​ഭ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും ഭാ​വി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മു​ള്ള ഒ​രു വേ​ദി​യാ​ണ് കോ​ള​ജി​ന്‍റെ ഐ​ഐ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻകു​ന്നേ​ൽ, പ്രി​ൻ​സി​പ്പ​ൽ, പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ.​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, കോ​ള​ജ് ഐ​ഐ​സി ക​ൺ​വീ​ന​ർ ഡോ. ​അ​നു തോ​മ​സ്, ഐ​ക്യൂ​ഏസി ​കോ-​ഓ​ർഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, നാ​ക് കോ-​ഓ​ർഡി​നേ​റ്റ​ർ ഡോ. ​മി​ഥു​ൻ ജോ​ൺ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ഈ ​നേ​ട്ടം സാ​ധ്യ​മാ​യ​ത്. സം​സ്ഥാ​ന​ത്ത് ഏ​താ​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ത്രീ​ സ്റ്റാ​ർ പ​ദ​വി ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. കാ​മ്പ​സി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള ഗ​വേ​ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളി​ലേ​ക്കും സം​രം​ഭ​ക​ത്വ​ങ്ങ​ളി​ലേ​യും ക​ട​ന്നു​വ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​നേ​ട്ടം അ​രു​വി​ത്തു​റ കോ​ള​ജി​ന് സ്വ​ന്ത​മാ​യ​ത്.

District News

വിരമിച്ചവർക്ക് യാത്രയയപ്പു നൽകി

കോ​​ട്ട​​യം: ദീ​​പി​​ക​​യു​​ടെ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ദീ​​ർ​​ഘ​​കാ​​ല​​മാ​​യി സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ച​​ശേ​​ഷം വി​​ര​​മി​​ച്ച നാ​​ലു പേ​​ർ​​ക്ക് യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി. റി​പ്പോ​ർ​ട്ട​ർ എം.​​ജെ. ജോ​​സ്, ഓ​ൺ​ലൈ​ൻ വി​​ഭാ​​ഗ​​ത്തി​​ലെ ടോ​​മി കെ. ​​ജോ​​ർ​​ജ്, ഇ​​ല​​ക്‌​​ട്രി​​ക്ക​​ൽ വി​​ഭാ​​ഗ​​ത്തി​​ലെ തോ​​മ​​സ് കെ. ​​ജോ​​ർ​​ജ്, ഹൗ​​സ് കീ​​പ്പിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്നു​​ള്ള ജോ​​ർ​​ജ് ജേ​​ക്ക​​ബ് എ​​ന്നി​​വ​​രാ​​ണ് വി​​ര​​മി​​ച്ച​​ത്.
രാ​​ഷ്‌​​ട്ര​​ദീ​​പി​​ക ലി​മി​റ്റ​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ടും ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ഡോ. ജോ​​ർ​​ജ് കു​​ടി​​ലി​ലും ചേ​ർ​ന്ന് മെ​മ​ന്‍റോ​യും ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു.

District News

ഞാ​റ്റു​വേ​ലച്ച​ന്ത​ സം​ഘ​ടി​പ്പി​ച്ചു

പു​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പു​ത്തൂ​ർ കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താഭി​മു​ഖ്യ​ത്തി​ൽ ഞാ​റ്റു​വേ​ലച്ച​ന്ത​യും ക​ർ​ഷ​ക​സ​ഭ​യും സം​ഘ​ടി​പ്പി​ച്ചു.
പു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന പ​ള്ളി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സേ​തു​മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നംചെയ്തു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​യ​ങ്ക സ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാളെവ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ഞാ​റ്റു​വേ​ലച്ച​ന്ത​യി​ൽ സൗ​ജ​ന്യ പ​ച്ച​ക്ക​റി തൈ​ക​ളു​ടെ​യും വി​ത്തു​ക​ളു​ടെ​യും വി​ത​ര​ണം, ഗു​ണ​മേ​ന്മ​യേ​റി​യ ടി​ഷു ക​ൾ​ച്ച​ർ വാ​ഴത്തൈ​ക​ൾ, തെ​ങ്ങി​ൻതൈ​ക​ൾ, വി​വി​ധ​യി​നം ന​ടീ​ൽ വ​സ്തു​ക്ക​ൾ, വി​വി​ധ മൂ​ല്യവ​ർ​ധി​ത വ​സ്തു​ക്ക​ളു​ടെ വി​പ​ണ​നം എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി.​കെ. തി​ല​ക​ൻ​, സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ടി.​പി. മാ​ധ​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി.കെ. ശ്രീ​നി​വാ​സ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​യ ഗോ​പി, എം.​എം. സേ​തു​മാ​ധ​വ​ൻ, വി.ആ​ർ. ര​മേ​ഷ്, രേ​ഖാ ചാ​ക്കോ, മ​നു പു​ഴ​ക്ക​ൽ, സി​ബി അ​ജി വാ​ര​പ്പെ​ട്ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

District News

വി​വി​ധ ക്ല​ബ്ബുക​ളു​ടെ ഉ​ദ്ഘാ​ട​നം

മ​ണ്ണു​ത്തി: ഡോ​ൺ ബോ​സ്കോ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക​ലാ​കാ​യി​ക സാ​ഹി​ത്യ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പീ​ച്ചി പോ​ലീ​സ് സി​ഐ അ​മീ​ർ അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ൺ ബോ​സ്കോ റെ​ക്ട​ർ ആ​ൻ​ഡ് മാ​നേ​ജ​ർ ഫാ. ​ജോ​യ്സ് തോ​ണി​ക്കു​ഴി​യി​ൽ എ​സ്ഡി​ബി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ഡോ​ൺ ബോ​സ്കോ പ്രി​ൻ​സി​പ്പ​ൽ ഫാ.​ടോ​മി ചി​റ​ക്ക​ൽ എ​സ്ഡി​ബി, ബ്ര​ഡ്സി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ന്നി മാ​നു​വ​ൽ എ​സ്ഡി​ബി, ഒ.​ജെ. ല​റ്റീ​ഷ, രാ​ഘേ​ഷ്, ടി.​പി. ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗീ​ത​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

District News

ത​ർ​പ്പ​ണ​ത്തി​രു​നാ​ൾ: കാ​രു​ണ്യ​ത്തി​നു പ്രാ​ധാ​ന്യം

പാ​ല​യൂ​ർ: മാ​ർ തോ​മ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്‌​കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ ത​ർ​പ്പ​ണ​ത്തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്ന് ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ.​ഡോ. ഡേ​വി​സ് ക​ണ്ണ​മ്പു​ഴ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും അ​തു​പോ​ലെ ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് ന​ൽ​കു​മെ​ന്ന് ട്ര​സ്റ്റി സേ​വ്യ​ർ വാ​ക​യി​ൽ, ക​ൺ​വീ​ന​ർ സി.​എ​ൽ. ജേ​ക്ക​ബ് എ​ന്നി​വ​ർ പ​റ​ഞ്ഞു.
പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തു​ന്ന ദീ​പ​ക്കാ​ഴ്ച​യ്ക്ക് പു​റ​മെ ഇ​ത്ത​വ​ണ ഇ​ട​വ​കാ​തി​ർ​ത്തി​യി​ലെ റോ​ഡു​ക​ളി​ൽ ദീ​പാ​ല​ങ്കാ​രം​ന​ട​ത്തും. ഏ​താ​ണ്ട് ഏ​ഴു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ന​ട​ത്തു​ന്ന വൈ​ദ്യു​തി പ്ര​ഭ​യു​ടെ മു​ഴു​വ​ൻ ചെ​ല​വും ഇ​ട​വ​ക​ക്കാ​രാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ക​ൺ​വീ​ന​ർ ബി​ജു മു​ട്ട​ത്ത് പ​റ​ഞ്ഞു.
ദു​ക്റാ​ന ഊ​ട്ടി​ന് അ​ര​ല​ക്ഷം വി​ശ്വാ​സി​ക​ളെ​യാ​ണ്പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നാ​യി വി​പു​ല​മാ​യ ഒ​രു​ക്കം​ന​ട​ത്തു​ണ്ടെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​ജെ. ഷാ​ജു, ഊ​ട്ട് ക​ൺ​വീ​ന​ർ കെ.​ജെ. പോ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

District News

സ്മൃ​തി​ത്താ​ളു​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു

തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ യു​എ​ഇ ചാ​പ്റ്റ​ർ ര​ജ​ത ജൂ​ബി​ലി സ്മ​ര​ണി​ക സ്മൃ​തി​ത്താ​ളു​ക​ളു​ടെ ഇ​ന്ത്യ​യി​ലെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പ​ൽ ഫാ.​കെ.​എ. മാ​ർ​ട്ടി​ൻ നി​ർ​വ​ഹി​ച്ചു. സ്റ്റാ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് സി.​എ. ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ജെ​യിം​സ് മു​ട്ടി​ക്ക​ൽ, സി.​വി. അ​ജി, യു​എ​ഇ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ മ​ഹേ​ഷ്‌ പൗ​ലോ​സ്, ബൈ​ജു ജോ​സ​ഫ്, സു​ഭാ​ഷ് മേ​നോ​ൻ, ആ​ന്‍റോ ക​രോ​ക്കാ​ര​ൻ, സെ​യ്‌​ഫി റാ​ഫേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ജൂ​ബി​ലി​യി​ൽ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ശി​ല്പ​ശാ​ല

തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി, ജൂ​ബി​ലി മി​ഷ​ൻ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗി​ന്‍റെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഴ്സു​മാ​രു​ടെ അ​ത്യാ​ഹി​ത ശു​ശ്രൂ​ഷാ നൈ​പു​ണ്യം പോ​ഷി​പ്പി​ക്കു​ക എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ബി​ലി മി​ഷ​ൻ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റെ​ജി അ​ഗ​സ്റ്റി​ൻ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ്സ​ൻ ചെ​റു​വ​ത്തൂ​ർ, റി​സ​ർ​ച്ച് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​പി.​ആ​ർ. വ​ർ​ഗീ​സ്, ജൂ​ബി​ലി മി​ഷ​ൻ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജൂ​ഡി എ​സ്ഐ​സി, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ മെ​റ്റി​ൽ​ഡ പോ​ൾ, ജൂ​ബി​ലി മി​ഷ​ൻ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​ജി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ.​പി.​സി. രാ​ജീ​വ്, ഡോ. ​ഡി​യോ മാ​ത്യു, ഡോ. ​ശ്രീ​ക​ല രാ​ധാ​കൃ​ഷ്ണ​ൻ, സി​സ്റ്റ​ർ ഡോ. ​ജൂ​ഡി എ​സ്ഐ​സി, അ​നു​ഷ സെ​ൽ​വി​ൻ മേ​രി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

District News

വാടാനപ്പിള്ളിയിൽ 25 ഓ​ളം വീ​ടു​ക​ളി​ൽ വെ​ള്ളംക​യ​റി

വാ​ടാ​ന​പ്പി​ള്ളി: ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷം. പ​ഞ്ചാ​യ​ത്തി​ലെ ഫ​സ​ൽ​ന​ഗ​ർ മു​ത​ൽ പൊ​ക്കാ​ഞ്ചേ​രി ബീ​ച്ചു​വ​രെ 25 ഓ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി. ഇ​വി​ട​ത്തു​കാ​രു​ടെ ആ​ശ്ര​യ​മാ​യ സീ​വാ​ൾ റോ​ഡ് തി​ര​യ​ടി​ച്ച് ത​ക​ർ​ന്ന​തോ​ടെ യാ​ത്രയും ദു​രി​ത​മാ​യി. നി​ര​വ​ധി തെ​ങ്ങു​ക​ളും വൈ​ദ്യു​തി​ത്തൂ​ണും ക​ട​പു​ഴ​കി. വേ​ലി​യേ​റ്റ​ത്തി​ലാ​ണ് തി​ര​യ​ടി​ച്ച് ക​ര​യി​ലേ​ക്ക് ക​യ​റി നാ​ശം​വി​ത​ച്ച​ത്. അ​ഞ്ചു​ദി​വ​സ​മാ​യി ക​ട​ലാ​ക്ര​മ​ണം തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വേ​ലി​യേ​റ്റ​മാ​ണ് സീ​വാ​ൾ റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത്. ഒ​രു ഭാ​ഗ​ത്തു​മാ​ത്രം നേ​രി​യ തോ​തി​ൽ ക​രി​ങ്ക​ല്ല​ടി​ക്കു​ക മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ​ചെ​യ്ത​ത്. അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന ഭാ​ഗ​ത്ത് ക​രി​ങ്ക​ല്ല് നി​ര​ത്താ​തി​രു​ന്ന​താ​ണ് സീ​വാ​ൾ റോ​ഡ് ഒ​ലി​ച്ചു​പോ​കാ​ൻ കാ​ര​ണ​മാ​യ​ത്. റോ​ഡി​ന് മു​ക​ളി​ലൂ​ടെ വെ​ള്ളം അ​ടി​ച്ചു​ക​യ​റി​യാ​ൽ പ​രി​സ​ര​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​രു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ സ്‌​കൂ​ൾ ബ​സു​ക​ൾ​ക്ക് ഇ​വി​ടേ​യ്ക്ക് എ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ്ര​യാ​സ​ത്തി​ലാ​ണ്. മേ​ഖ​ല​യി​ൽ ശാ​സ്ത്രീ​യ​മാ​യി ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കാ​തി​രു​ന്ന​താ​ണ് ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​യി നാ​ശം​വി​ത​യ്ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഓ​രോ വ​ർ​ഷ​വും ക​ട​ലാ​ക്ര​മ​ണം മൂ​ലം വ​ൻ നാ​ശ​മാ​ണു​ണ്ടാ​കു​ന്ന​ത്.
ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ പു​ലി​മു​ട്ടോ, ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ക​ട​ൽ​ഭി​ത്തി​യോ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ക​ട​ലോ​ര നി​വാ​സി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ മാ​റി​വ​രു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളൊ​ന്നും വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളു​ന്നി​ല്അ​ടി​യ​ന്ത​ര​മാ​യി ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന് ഒ​ന്നാം വാ​ർ​ഡ് അം​ഗം പി.​കെ. സു​ധ​ർ​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 25 വീ​ടു​ക​ളി​ൽ വെ​ള്ളം കയ​റി​യ​താ​യും സു​ധ​ർ​മ​ൻ പ​റ​ഞ്ഞു.

District News

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ല്‍ മാ​സ് ക്ലീ​നിം​ഗ് ഡ്രൈ​വ്

ഇ​രി​ങ്ങാ​ല​ക്കു​ട: പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മാ​സ് ക്ലീ​നിം​ഗ് ഡ്രൈ​വ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഡെ​ലി സി​ജു യോ​ഹ​ന്നാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ടി.​എ. പോ​ള്‍, റോ​ണി പോ​ള്‍ മാ​വേ​ലി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​എ​സ്. പ്ര​സാ​ദ്, എം.​എ​സ്. ദാ​സ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ്് ഷാ​ജു പാ​റേ​ക്കാ​ട​ന്‍, ഷൈ​ജോ ജോ​സ്, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ എ​സ്. ബേ​ബി, എ. ​നി​സാ​ര്‍, വി.​എ. ഇം​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

കൊ​ര​ട്ടി എ​ൽഎ​ഫ് കോ​ൺ​വ​ന്‍റ്് ഹൈ​സ്‌​കൂ​ളി​ൽ സാ​ഹി​ത്യ​സ​മാ​ജം

കൊ​ര​ട്ടി: കൊ​ര​ട്ടി ലി​റ്റി​ൽഫ്ല​വ​ർ കോ​ൺ​വ​ന്‍റ്് ഹൈ​സ്കൂ​ളി​ൽ 2026 - 27 അ​ധ്യ​യ​നവ​ർ​ഷ​ത്തെ സാ​ഹി​ത്യ സ​മാ​ജ​ത്തി​ന്‍റെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ലീ​ല സു​ബ്ര​മ​ണ്യ​ൻ നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ എ​ൽ​സ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര പി​ന്ന​ണിഗാ​യി​ക​യും സം​ഗീ​ത സം​വി​ധാ​യ​ക​യു​മാ​യ സോ​ണി സാ​യ് മു​ഖ്യാ​തി​ഥി​യാ​യി.
ച​ട​ങ്ങി​ൽ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ റാ​ണി​റ്റ്, പിടി​എ വൈ​സ് പ്ര​സി​ഡന്‍റ് മ​നോ​ജ് ജോ​സ​ഫ്, എംപിടിഎ പ്ര​സി​ഡ​ന്‍റ്് ദീ​പ ജോ​ഷി, സ്റ്റാ​ഫ് പ്ര​തി​നി​ധി ബി​ജോ​യ് ജെ​യ്സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കൂ​ർ​ക്ക​മ​റ്റം സെ​ന്‍റ് തോ​മ​സ് ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ

മാ​രാം​കോ​ട്: സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യം കൂ​ർ​ക്ക​മ​റ്റം സെ​ന്‍റ് തോ​മ​സ് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ തോ​മാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജി​നോ​ജ് കോ​ല​ഞ്ചേ​രി കൊ​ടി​ഉ​യ​ർ​ത്തി. ഇ​ന്നു വൈ​കീ​ട്ട് ആ​റി​ന് നോ​വേ​ന ന​ട​ക്കും. നാ​ളെ വൈ​കി​ട്ട് 5.30 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ന്‍റ​ണി ന​മ്പ​ളം കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. കൈ​ക്കാ​ര​ൻ​മാ​രാ​യ ജെ​യിം​സ് വ​ടാ​ശേ​രി, നെ​ൽ​സ​ൻ ജോ​സ് കാ​ള​ഞ്ചേ​രി, ജോ​സ് മാ​ള​ക്കാ​ര​ൻ, ക​ൺ​വീ​ന​ർ​മാ​രാ​യ നി​ധി​ൻ ബോ​ബ​ൻ നെ​ല്ല​ൻ​കു​ഴി​യി​ൽ, ജോ​ജി പ​ടി​ഞ്ഞാ​ക്ക​ര എ​ന്നി​വ​ർ തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

District News

ക​യ്പ​മം​ഗ​ല​ത്ത് ര​ണ്ടു സ്ത്രീ​ക​ൾ​ക്ക് തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റു

കൂ​രി​ക്കു​ഴി: ക​യ്പ​മം​ഗ​ല​ത്ത് ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു. പ​ള്ള​ത്ത് നി​ർ​മ​ല, കൈ​ത​വ​ള​പ്പി​ൽ സ​നേഹ എ​ന്നി​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി.

ക​യ്പ​മം​ഗ​ലം ബീ​ച്ചി​ലെ കോ​ഴി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തേ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് ത​ളി​ക്കു​ളം അ​നി​മ​ൽ സ്ക്വാ​ഡി​നെ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ പി.​ടി.​രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ തെ​രു​വ് നാ​യ​യെ പി​ടി​കൂ​ടി.​

നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.
ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പേ മൂ​ന്നു​പീ​ടി​ക​യി​ൽ ബ​സ് കാ​ത്തു നി​ന്നി​രു​ന്ന അ​മ്മ​യെ​യും മ​ക​നെ​യും ഉ​ൾ​പ്പെ​ടെ ആ​റുപേ​രെ ക​ടി​ച്ചി​രു​ന്നു. കൂ​ടാ​തെ പ​ല ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രെ​യും തെ​രു​വ് നാ​യ്ക്ക​ൾ ഓ​ടി​ച്ചു ഭീ​തി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വീ​ട്ടി​ൽ വ​ള​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ടു​ക​ളെ​യും തെ​രു​വ് നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചി​രു​ന്നു.

ഇ​തേതു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടേ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റേയും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​റ​ച്ചി വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കും പൊ​തു ജ​ന​ങ്ങ​ൾ​ക്കും മ​റ്റും ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പും പു​റ​ത്തി​റി​ക്കി​യി​രു​ന്നു.

കൂ​ട്ടി​ല്‍​ കെ​ട്ടി​യ എ​ട്ട് ആ​ടു​ക​ള്‍ ച​ത്തു

ക​രൂ​പ്പ​ട​ന്ന: ക​രൂ​പ്പ​ട​ന്ന മേ​ഖ​ല​യി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ഇ​ട​വ​ഴി​ക്ക​ല്‍ സു​ഹ​റ​യു​ടെ വീ​ട്ടി​ലെ എ​ട്ട് ആ​ടു​ക​ളാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്ത​ത്. അ​വ​ശേ​ഷി​ക്കു​ന്ന നാ​ലെ​ണ്ണ​ത്തി​ല്‍ ഒ​രെ​ണ്ണ​ത്തി​ന് ചെ​റി​യ ക​ടി​യേ​റ്റി​ട്ടു​ണ്ട്. ഈ ​ആ​ട് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഒ​രാ​ഴ്ചമു​ന്‍​പ് പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് കൂ​ട്ട​മാ​യെ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ള്‍ കൂ​ട് ത​ക​ര്‍​ത്ത് ക​യ​റി ആ​ടു​ക​ളെ ആ​ക്ര​മി​ച്ച​ത്. ഒ​ച്ച​കേ​ട്ട് വീ​ട്ടു​കാ​ര്‍ എ​ഴു​ന്നേ​റ്റ​തോ​ടെ തെ​രു​വു​നാ​യ്ക്ക​ള്‍ ഓ​ടി​പ്പോ​യി. നാ​ല് ആ​ടു​ക​ള്‍ അ​പ്പോ​ള്‍​ത്ത​ന്നെ ച​ത്തു. ര​ണ്ട് ആ​ട്ടി​ന്‍​കു​ഞ്ഞു​ങ്ങ​ളെ നാ​യ്ക്ക​ള്‍ ക​ടി​ച്ചു​കൊ​ണ്ടു​പോ​യി.
പ​ത്തി​ല​ധി​കം നാ​യ്ക്ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കൂ​ടാ​തെ കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ്ര​സ​വി​ക്കാ​റാ​യ ഒ​രു ആ​ടി​നെ ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു. ഈ ​ആ​ട് ര​ണ്ടു ദി​വ​സ​ത്തി​ന​കം ച​ത്തു.
വെ​ള്ളി​യാ​ഴ്ച വീ​ണ്ടും നാ​യ്ക്ക​ള്‍ വ​രു​ക​യും ഒ​രു തെ​രു​വു​നാ​യ കൂ​ട്ടി​ല്‍ ക​യ​റി ഒ​രാ​ടി​നെ കൂ​ടി ക​ടി​ക്കു​ക​യും ചെ​യ്തു. ഇ​ത് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ച​ത്തു. ഇ​തി​ന് പേ​വി​ഷ​ബാ​ധ​യേ​റ്റ​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്.
20 വ​ര്‍​ഷ​മാ​യി ആ​ട്, കോ​ഴി എ​ന്നി​വ​യെ വ​ള​ര്‍​ത്തി​യാ​ണ് സു​ഹ​റ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന​ത്. സു​ഹ​റ​യു​ടെ ഭ​ര്‍​ത്താ​വ് സി​റാ​ജു​ദ്ദീ​ന്‍ ഹോ​ട്ട​ല്‍ ജോ​ലി​ക്കാ​ര​നാ​ണ്. വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ എ​ത്തി​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഒ​രു മാ​സം മു​ന്‍​പ് ഇ​വ​രു​ടെ 15 കോ​ഴി​ക​ള്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്ത​താ​യും സു​ഹ​റ പ​റ​ഞ്ഞു.
ക​രൂ​പ്പ​ട​ന്ന പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണെ​ന്നും വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യി​രു​ന്ന എ​ബി​സി യൂ​ണി​റ്റ് പ്ര​വ​ര്‍​ത്തി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്നും വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം എം.​എ​ച്ച്. ബ​ഷീ​ര്‍ പ​റ​ഞ്ഞു.

District News

ഓസ്‌​ട്രേലി​യ​ന്‍ എം​പി ബി​ഷ​പ്പി​നെ സ​ന്ദ​ര്‍​ശി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട:   ഒാസ്‌​ട്രേലി​യ​ന്‍ എം​പി​യും മു​ന്‍ മ​ന്ത്രി​യും മേ​യ​റു​മാ​യി​രു​ന്ന ഡേ​വി​ഡ് ഹോ​ഡ്‌​ജെ​റ്റ് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​നെ സ​ന്ദ​ര്‍​ശി​ച്ചു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​രോ​ഗ​തി​ക്ക​ാവ​ശ്യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി ര​ണ്ട് രാ​ജ്യ​ങ്ങ​ള്‍​ക്കും ഗു​ണ​പ്ര​ദ​മാ​ക്കു​ന്ന​തി​ന് പാ​ര്‍​ലി​മെ​ന്‍റില്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഓ​സ്‌​ട്രേ​ലി​യ​യിലെ മെ​ല്‍​ബ​ണ്‍ രൂ​പ​ത മു​ന്‍ബി​ഷ​പ് മാ​ര്‍ ബോ​സ്‌​കോ പു​ത്തൂ​രു​മാ​യും അ​ദ്ദേ​ഹം ച​ര്‍​ച്ച ന​ട​ത്തി.
ആ​ര്‍​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യൂ​ജി​ന്‍ മോ​റേ​ലി, സി​എ​ഫ്‌​ഐ ലോ ​കോ​ള​ജ് മാ​നേ​ജ​ര്‍ പി.​ജെ. മാ​ത്യു, തി​ര​ക്ക​ഥാ​കൃ​ത്ത് സി​ബി കെ. ​തോ​മ​സ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up